twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിനും സംഘത്തിനും ഉടനെ തിരിച്ച് വരാന്‍ പറ്റില്ല! വിസാ കാലാവധി നീട്ടി കൊടുക്കാമെന്ന് മന്ത്രി

    |

    നടന്‍ പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങി കിടക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് സിനിമാ സംഘം ജോര്‍ദ്ദാനില്‍ എ്ത്തിയത്. ലോകരാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് വ്യാപിച്ചതോടെ ജോര്‍ദാനിലും കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു.

    വിമാന സര്‍വീസുകളൊന്നും ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് വരാനുള്ള സാഹചര്യവും ഇല്ലാതെയായി. വിസ കാലാവധി തീരാറായ കാര്യമടക്കം അറിയിച്ച് കൊണ്ട് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോഴിതാ വിസ കാലാവധി നീട്ടാനുള്ള നടപടി കേന്ദ്രമന്ത്രി വി മുരളീധരനെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സാഹയവും ചെയ്ത് കൊടുക്കുമെന്നും മന്ത്രി എ കെ ബാലന്‍ അറിയിച്ചിരിക്കുകയാണ്.

    മന്ത്രി എ കെ ബാലന്റെ കുറിപ്പ്

    ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദാനില്‍ നടക്കുകയാണ്. ലോകംമുഴുവന്‍ കൊറോണ ഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണും കര്‍ഫ്യൂ തുടങ്ങിയ നടപടികളും രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെ അഭിനേതാക്കളും മറ്റ് സിനിമാ അണിയറപ്രവര്‍ത്തകരും ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു.

     മന്ത്രി എ കെ ബാലന്റെ കുറിപ്പ്

    വാര്‍ത്ത കണ്ടയുടനെ മുഖ്യമന്ത്രിയുമായും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും സംസാരിച്ചു. ജോര്‍ദാനില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൂട്ടിംഗ് തുടരുന്നതിനും ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാസംവിധാനവും ഇവര്‍ക്ക് ലഭിച്ചു.

    മന്ത്രി എ കെ ബാലന്റെ കുറിപ്പ്

    ഇപ്പോള്‍ വിസാ കാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ. വി മുരളീധരന്‍ അറിയിച്ചിട്ടുണ്ട്. അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ല. സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും. എന്നും മന്ത്രി പറയുന്നു.

     പൃഥ്വിരാജും പ്രതിസന്ധിയില്‍

    ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണമായിരുന്നു ജോര്‍ദാനില്‍ നടന്ന് വന്നത്. സിനിമയ്ക്ക് വേണ്ടി തടി കുറച്ചും താടി വളര്‍ത്താനുമൊക്കെയായി പൃഥ്വിരാജ് മൂന്ന് മാസത്തോളം വിശ്രമമെടുത്തിരുന്നു. ഭക്ഷണം ക്രമീകരിച്ച് കൊണ്ടായിരുന്നു താരം ശരീരഭാരം കുറച്ചത്. ഒടുവില്‍ ഷൂട്ടിങ് ജോര്‍ദാനിലെ മരുഭൂമിയില്‍ നിന്നും ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കൊറോണ കാരണം ഷൂട്ടിംഗ് പ്രതിസന്ധിയിലായിരിക്കുകയാണ്.

     പൃഥ്വിരാജും പ്രതിസന്ധിയില്‍

    വിസാ കാലവധി അവസാനിക്കുന്നതിനാല്‍ തിരികെ നാട്ടിലെത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘം ഫിലിം ചേംബറിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാനും ആവശ്യ സാഹയങ്ങള്‍ക്ക് തയ്യാറാണെന്നും സംവിധായകന്മാരുടെ സംഘടനയായ ഫെഫ്ക അറിയിച്ചിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും അവര്‍ക്ക് ആവശ്യമായ ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ തയ്യാറാണെന്നുമൊക്കെ ഫെഫ്കയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

    English summary
    Minister AK Bala Talks About Aadujeevitham Crew
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X