twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുകേഷിനെതിരെ പരാതി വന്നാല്‍ സര്‍ക്കാര്‍ അന്വേഷിക്കും! ഐഎഫ്എഫ്‌കെ ചെലവ് ചുരുക്കി നടത്തും: എകെ ബാലന്‍

    By Midhun Raj
    |

    ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെ ചെലവ് ചുരുക്കി നടത്തുമെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. ഖജനാവിന് ബാധ്യത ഇല്ലാത്ത വിധമായിരിക്കും മേള നടത്തുക. സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് ഇക്കുറി ഉണ്ടാവില്ല. ദക്ഷിണേന്ത്യയില്‍ നിന്ന് തന്നെയായിരിക്കും മേളയുടെ ജൂറി അംഗങ്ങളെന്നും മന്ത്രി പറഞ്ഞു.

    "എന്റെ എത്ര കളി കണ്ടിട്ടുള്ളതാ നീ? ഒടുക്കത്തെ ഈ കളി കൂടെ ഒന്ന് കാണ്"! തരംഗമായി ഒടിയന്‍ ട്രെയിലര്‍!

    മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മുകേഷിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്കുളള മറുപടിയായി ആരോപണത്തിന്റെ വിശദാംശങ്ങള്‍ തനിക്കറിയില്ലായെന്നായിരുന്നു മന്ത്രി പറഞ്ഞത്. പരാതി വന്നാല്‍ സര്‍ക്കാര്‍ അന്വേഷിക്കുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയുളള സര്‍ക്കാരിന്റെ സമീപനം അതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    ak balan-mukesh

    നടനും എംഎല്‍എയുമായ മുകേഷിനെതിരെ കഴിഞ്ഞ ദിവസം ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തക ടെസ്സ് ജോസഫായിരുന്നു ആരോപണവുമായി എത്തിയിരുന്നത്. മീടു മൂവ്‌മെന്റ് കത്തിക്കയറുന്ന സമയത്തായിരുന്നു ഇവരുടെ വെളിപ്പെടുത്തലുണ്ടായത്. പത്തൊന്‍പത് വര്‍ഷം മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന സംഭവമായിരുന്നു ടെസ് തുറന്നുപറഞ്ഞിരുന്നത്.

    അന്ന് ചിത്രീകരണത്തിനിടെ മുകേഷ് തന്നെ നിരന്തരം വിളിച്ച് ശല്ല്യപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ അടുത്ത റൂമിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചിരുന്നു എന്നുമാണ് ടെസ് ജോസഫ് ട്വിറ്ററിലൂടെ പറഞ്ഞത്. എന്നാല്‍ മുകേഷ് ഇക്കാര്യങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നായിരുന്നു മുകേഷ് പറഞ്ഞത്.

    നന്ദി ആന്റണി, ഒടിയന്‍ എന്ന ആ വലിയ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കൂടെ നിന്നതിന്! ശ്രീകുമാര്‍ മേനോന്‍നന്ദി ആന്റണി, ഒടിയന്‍ എന്ന ആ വലിയ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കൂടെ നിന്നതിന്! ശ്രീകുമാര്‍ മേനോന്‍

    മീടുവിന് പിന്തുണയുമായി സാമന്ത! ലൈംഗികമായി ആക്രമിക്കപ്പെട്ട ഓരോ സ്ത്രീകള്‍ക്കും ഒപ്പമാണ് താനെന്ന് നടിമീടുവിന് പിന്തുണയുമായി സാമന്ത! ലൈംഗികമായി ആക്രമിക്കപ്പെട്ട ഓരോ സ്ത്രീകള്‍ക്കും ഒപ്പമാണ് താനെന്ന് നടി

    English summary
    minister ak balan says about iffk 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X