twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം!! സന്ദർഭോചിതമായി സംഭാഷണം, ഒടിയനെ കുറിച്ച് മന്ത്രി

    കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു ചിത്രമാണ് ഒടിയനെന്നു സിനിമയ്ക്ക് നൽകിയ വൻ ഹൈപ്പാണ് വിമർശനങ്ങൾ ഉയരാൻ കാരണമായതെന്നും ഒരു വിഭാഗം പറയുന്നുണ്ട്.

    |

    Recommended Video

    ഒടിയൻ കണ്ടു ഞെട്ടി മന്ത്രി സുധാകരൻ

    പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഒടിയൻ . വൻ ഹൈപ്പോടെയാണ് ചിത്രം പുറത്തു വന്നതെങ്കിലും എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ ചിത്രത്തിനായില്ല. ഫസ്റ്റ് ഷോ കഴി‍ഞ്ഞപ്പോൾ തന്നെ ചിത്രത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു വന്നിരുന്നു. പിന്നീട് ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലും സംവിധായകൻ ശ്രീകുമാർ മേനോന്റെ പേജിലും വൻ സൈബർ ആക്രമണമായിരുന്നു നടന്നത്.

    ദീപിക, കത്രീന, സൽമാൻ, കജോൾ, രൺവീർ... പ്രിയങ്ക-നിക് വിവാഹ സൽക്കാരം അടിച്ചുപൊളിച്ച് താരങ്ങൾ!! ബോളിവുഡ്  റിസപ്ഷൻ ചിത്രങ്ങൾ കാണാം..ദീപിക, കത്രീന, സൽമാൻ, കജോൾ, രൺവീർ... പ്രിയങ്ക-നിക് വിവാഹ സൽക്കാരം അടിച്ചുപൊളിച്ച് താരങ്ങൾ!! ബോളിവുഡ് റിസപ്ഷൻ ചിത്രങ്ങൾ കാണാം..

    കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു ചിത്രമാണ് ഒടിയനെന്നു സിനിമയ്ക്ക് നൽകിയ വൻ ഹൈപ്പാണ് വിമർശനങ്ങൾ ഉയരാൻ കാരണമായതെന്നും ഒരു വിഭാഗം പറയുന്നുണ്ട്. ഒരു വിഭാഗം ജനങ്ങൾ കൂടാതെ സിനിമ മേഖലയിൽ നിന്നും വളരെ മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒടിയനെ കുറിച്ചുളള ചർച്ച സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുമ്പോൾ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ സിനിമയെ കുറിച്ചെഴുതിയ റിവ്യൂ ശ്രദ്ധേയമാകുന്നു. ഒടിയനെ കുറിച്ചുളള തന്റെ അഭിപ്രായം അദ്ദേഹം തുറന്നു പറഞ്ഞു കൊണ്ടായിരുന്നു എഴുത്ത്.

     കോമഡി മാത്രമല്ല ഡാൻസും വഴങ്ങും!! ധര്‍മജൻ വേറെ ലെവലാണ്, താരത്തിന്റെ തകർപ്പൻ ഡാൻസ്, കാണൂ കോമഡി മാത്രമല്ല ഡാൻസും വഴങ്ങും!! ധര്‍മജൻ വേറെ ലെവലാണ്, താരത്തിന്റെ തകർപ്പൻ ഡാൻസ്, കാണൂ

    ഒടിയൻ ഇഷ്ടപ്പെട്ടു

    ഒടിയൻ ഇഷ്ടപ്പെട്ടു

    ഡിസംബർ 14ന്റെ കേരള ഹർത്താലിനെ അതീജിവിച്ചാണ് മലയാളി പ്രേക്ഷകർ കാത്തിരുന്ന ഒടിയന്‍ എന്ന സിനിമ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. പക്ഷേ പെട്ടെന്ന് തന്നെ ചിത്രത്തിന് എതിരെ കുപ്രചരണ വാർത്തകള്‍ കേട്ടു. അതുകൊണ്ട് സിനിമ ഒന്ന് കാണണമെന്ന് തോന്നി. ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിയ്ക്കുന്നുണ്ട്.

     ശ്രീകുമാർ മേനോന്റെ സംവിധാനം

    ശ്രീകുമാർ മേനോന്റെ സംവിധാനം

    കെ.ഹരികൃഷ്ണൻ വ്യത്യസ്തമായ കഥയൊരുക്കി വി.എ.ശ്രീകുമാർ മേനോൻ അതിമനോഹരമായി സംവിധാനം ചെയ്ത്, അഭിനയമികവും സ്വാഭാവിക ശൈലിയും കൊണ്ട് മോഹന്‍ലാലും മഞ്ജു വാര്യരും പ്രകാശ് രാജും ഉള്‍പ്പെടെയുള്ള കലാകാരന്മാർ അതിമനോഹരമാക്കിയിട്ടുള്ള മികച്ച ചിത്രം. എം.ജയചന്ദ്രന്റെ മികച്ച സംഗീതവും, പ്രഭാവർമ്മയുടെ ഗാനവും, ഷാജി കുമാറിന്‍റെ ഛായാഗ്രഹണവും ചിത്രത്തെ ആസ്വാദ്യകരമാക്കിയിട്ടുണ്ട്.

    സന്ദർഭോചിതമായി സംഭാഷണം

    സന്ദർഭോചിതമായി സംഭാഷണം

    ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യൗവ്വനവും വാർദ്ധക്യവും ചിത്രത്തിൽ അവതരിപ്പിക്കുന്നതില്‍ മോഹന്‍ലാല്‍ നല്ല ശാരീരിക വഴക്കം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സിനിമയില്‍ മോഹന്‍ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട് എന്ന് മറുചിന്തയില്ലാതെ വിശേഷിപ്പിക്കാം. മഞ്ജുവാര്യരുടേതും തുല്യതയില്ലാത്ത അഭിനയമികവ് തന്നെ. സിനിമയിലാകെ വളരെ സന്ദർഭോചിതമായി സംഭാഷണം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞത് പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്തും വിധം ഭൂതകാലത്തെയും വർത്തമാനകാലത്തെയും സമചിത്തമായി സമ്മേളിപ്പിച്ച് കൊണ്ടാണ് കഥനീങ്ങുന്നത്. മൂല്യബോധമുള്ള സിനിമയാണ്. ഒടിയനെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിയ്ക്കുന്നുണ്ട്.

     ഒടിയൻ ഒരു പാവം സിനിമ

    ഒടിയൻ ഒരു പാവം സിനിമ

    ഒടിയൻ ഒരു പാവം ചിത്രമാണെന്നാണ് ലാലേട്ടൻ പറയുന്നത്. ഒരു സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിൽ കൂടി സഞ്ചരിക്കുന്ന ചിത്രമാണിത്. അദ്ദേഹത്തിന് ജീവിത്തിൽ അനുഭവിക്കേണ്ടി വരുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. തന്റെ കരിയറിലെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഒടിയനെന്നും താരം പറഞ്ഞു. ഇതിനു മുൻപും ഒടിയനെ കുറിച്ച് ഇതേ അഭിപ്രായം തന്നെയാണ് ലാലേട്ടൻ പറഞ്ഞത്.

    കാർമേഘങ്ങൾ ഒഴിഞ്ഞു പേയെന്ന് മഞ്ജു

    കാർമേഘങ്ങൾ ഒഴിഞ്ഞു പേയെന്ന് മഞ്ജു

    ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു. ഒരു പാട് പേർ അഭിനന്ദിച്ചു. വിമർശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും ഒടിയൻ കാണാത്തവർ, കാണണം എന്ന് അഭ്യർഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ

     മനപ്പൂർവ്വം ആക്രമിക്കാൻ ശ്രമിമിക്കുന്ന

    മനപ്പൂർവ്വം ആക്രമിക്കാൻ ശ്രമിമിക്കുന്ന

    ചിത്രത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. ഓടിയനെതിരെ നടക്കുന്നത് ആസൂത്രിതമായ ആക്രമമാണെന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്. അതേ സമയം ഒടിയനെ എല്ലാവരും പുലി മുരുകനുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. എന്നാൽ താൻ വന്നത് അത്തരത്തിലുളള ചിത്രം ഉണ്ടാക്കാനല്ല. എന്റെ കണ്ണിലെ മാസ് ചിത്രം ഇതാണെന്നും സംവിധായകൻ അഭിപ്രായപ്പെട്ടിരുന്നു.

    English summary
    minister g sudhakaran review of mohanlal movie odiyan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X