രാഷ്ട്രീയ സൂചനയുളള രംഗങ്ങള്‍ നീക്കം ചെയ്യണം! സര്‍ക്കാരിനെതിരെ ഭീഷണിയുമായി തമിഴ്‌നാട് മന്ത്രി
വിജയുടെ സര്‍ക്കാരിനെതിരെ ഭീഷണിയുമായി തമിഴ്‌നാട് മന്ത്രി കടമ്പൂര്‍ രാജു. ചിത്രത്തിലെ രാഷ്ട്രീയ സൂചനകള്‍ ഉളള ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഗൃഹോപകരണങ്ങള്‍ ജനങ്ങള്‍ തീയിലേക്ക് വലിച്ചെറിയുന്ന രംഗമുണ്ടായിരുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന രംഗങ്ങള്‍ സര്‍ക്കാരില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
അതല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. വളര്‍ന്നു വരുന്ന നടനായ വിജയ്ക്ക് ചേരുന്ന തരത്തിലുളളതല്ല സിനിമയിലെ ചില രംഗങ്ങളെന്നും ഇത് സിനിമാ പ്രവര്‍ത്തകര്‍ നീക്കം ചെയ്യുന്നതായിരിക്കും നല്ലതെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മുന്‍മുഖ്യമന്ത്രി ജയലളിതയുമായി സാമ്യമുണ്ടെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതു ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിജയുടെ തന്നെ മെര്‍സലും ഇതേപോലെ വിവാദത്തില്‍പ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെയുളള പരമാര്‍ശങ്ങളായിരുന്നു മെര്‍സലിന് വിമര്‍ശനങ്ങള്‍ വരാന്‍ കാരണമായിരുന്നത്.
അതേസമയം സര്‍ക്കാര്‍ മികച്ച പ്രതികരണങ്ങളോടെയാണ് തിയ്യേറ്റുകളില്‍ മുന്നേറുന്നത്. ആദ്യം ദിനം തന്നെ വമ്പന്‍ കളക്ഷന്‍ നേടിയാണ് ചിത്രത്തിന്റെ കുതിപ്പ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഗംഭീര സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. കത്തി,തുപ്പാക്കി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ്-എആര്‍ മുരുകദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് സര്‍ക്കാര്‍.


Click it and Unblock the Notifications