»   » അന്ന് മന്ത്രി പി ജെ ജോസഫ് ഫഹദിന്റെ ക്യാമറയ്ക്ക് മുമ്പില്‍ നിന്നത് വെറുതെയല്ല

അന്ന് മന്ത്രി പി ജെ ജോസഫ് ഫഹദിന്റെ ക്യാമറയ്ക്ക് മുമ്പില്‍ നിന്നത് വെറുതെയല്ല

Posted By: Sanviya
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തില്‍ മന്ത്രി പി ജെ ജോസഫും അഭിനയിച്ചിരുന്നു. ഒരു ഗാനരംഗത്തില്‍ സ്വാതന്ത്ര ദിന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായാണ് മന്ത്രി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഗാനരംഗത്തിലായതിനാല്‍ ചിലര്‍ മാത്രമേ മന്ത്രിയെ ശ്രദ്ധിച്ചിരുന്നുള്ളു. എന്നാല്‍ ശ്രദ്ധിച്ചവര്‍ക്ക് ഒരു സംശയവുമുണ്ടായി.

മന്ത്രി സ്വാതന്ത്ര്യ ദിന ചടങ്ങില്‍ പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചത് ചിത്രത്തിന് വേണ്ടി തന്നെയാണോ? എന്നാല്‍ അതേ, മന്ത്രി ചിത്രത്തിന് വേണ്ടിയായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തന്‍ തന്നെയാണ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അന്ന് മന്ത്രി പി ജെ ജോസഫ് ഫഹദിന്റെ ക്യാമറയ്ക്ക് മുമ്പില്‍ നിന്നത് വെറുതെയല്ല

സ്വാതന്ത്ര ദിന ചടങ്ങില്‍ പിജെ ജോസഫ് സല്യൂട്ട് സ്വീകരിക്കുന്നത് ഭാവന സ്റ്റുഡിയോ ഫോട്ടോഗ്രാഫറായ മഹേഷ് ഫോട്ടോ എടുക്കുന്നതായരുന്നു രംഗം. ചിത്രത്തിലെ മലമേലെ തിരിവച്ച് എന്ന് തുടങ്ങുന്ന മനോഹര ഗാനത്തിലാണ് മന്ത്രി പി ജെ ജോസഫും അഭിനയിച്ചത്.

അന്ന് മന്ത്രി പി ജെ ജോസഫ് ഫഹദിന്റെ ക്യാമറയ്ക്ക് മുമ്പില്‍ നിന്നത് വെറുതെയല്ല

ഇടുക്കി ജില്ലയിലെ കഴിഞ്ഞ വര്‍ഷം നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങായിരുന്നു ഇത്. മന്ത്രി ചിത്രത്തിന് വേണ്ടി തന്നെയായിരുന്നു ചടങ്ങില്‍ സല്യൂട്ട് സ്വീകരിച്ചത്.

അന്ന് മന്ത്രി പി ജെ ജോസഫ് ഫഹദിന്റെ ക്യാമറയ്ക്ക് മുമ്പില്‍ നിന്നത് വെറുതെയല്ല

ചിത്രത്തിന് വേണ്ടി സ്വാതന്ത്ര ദിന ചടങ്ങ് ചിത്രീകരിക്കാന്‍ ഗവണ്‍മെന്റിന്റെ അനുമതിയും മന്ത്രിയുടെ സമ്മതവും ഉണ്ടായിരുന്നു.

അന്ന് മന്ത്രി പി ജെ ജോസഫ് ഫഹദിന്റെ ക്യാമറയ്ക്ക് മുമ്പില്‍ നിന്നത് വെറുതെയല്ല

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം മികച്ച പ്രതികരണത്തോടെയാണ് തിയേറ്ററുകളില്‍ മുന്നേറുന്നത്.

English summary
Minister in Maheshinte Prathikaram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam