മിന്നാമിന്നിക്കൂട്ടം 48 കേന്ദ്രങ്ങളില്‍
ഒരു വിജയ ചിത്രത്തിനു വേണ്ട ചേരുവകളെല്ലാം കൃത്യമായി ഉള്‍ക്കൊള്ളിച്ച കമലിന്റെ മിന്നാമിന്നിക്കൂട്ടം പ്രദര്‍ശനത്തിനെത്തി.
കേരളമൊട്ടാകെ 48 കേന്ദ്രങ്ങളിലാണ് യുവതാരങ്ങള്‍ പ്രാധാന്യം കൊടുത്തു കൊണ്ട് നിര്‍മിച്ച ഈ ചിത്രം പ്രദര്‍ശനത്തിയിരിക്കുന്നത്. നരേന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, മണിക്കൂട്ടന്‍, അനൂപ് ചന്ദ്രന്‍, മീരാ ജാസ്‌മിന്‍, സംവൃത, റോമ, രാധിക എന്നിവരെ ചിത്രത്തിലെ അഭിനേതാക്കളാക്കിയതിലൂടെ കമല്‍ കേരളത്തിലെ യുവപ്രക്ഷേകരെ ലക്ഷ്യമാക്കിയാണ് ചിത്രമൊരുക്കിയിട്ടുള്ളതെന്ന് വ്യക്തമാകും.
സുഹൃത്തുക്കളായ ഒരു കൂട്ടം ഐടി പ്രഫഷണലുകളുടെ ജീവിതമാണ് ചിത്രത്തിലൂടെ കമല്‍ വരച്ചു കാട്ടുന്നത്. നിഹാര്‍ ഫിലിംസിന്റെ ബാനറില്‍ രാഖി റാം മിന്നാമിന്നിക്കൂട്ടം നിര്‍മിച്ചിരിയ്‌ക്കുന്നത്.
ഇതിനിടെ വിജയത്തിലേക്ക് കുതിയ്‌ക്കുന്ന മാടമ്പിയും 18ന് പ്രദര്‍ശനത്തിനെത്തുന്ന മമ്മൂട്ടിയുടെ പരുന്തുമായിരിക്കും തിയറ്ററുകളില്‍ മിന്നാമിന്നിക്കൂട്ടത്തിന്റെ പ്രധാന എതിരാളികള്‍.


Click it and Unblock the Notifications











