For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീരയ്ക്കായി മിന്നാമിന്നിക്കൂട്ടം കാത്തിരിക്കുന്നു

    By Staff
    |

    താരങ്ങള്‍ ഫ്രീയായി അഭിനയിച്ചുകൊടുക്കുന്ന അമ്മയുടെ ട്വന്റി ട്വന്റിയില്‍ നിന്നും പിന്‍മാറിയതിന്റെ പേരില്‍ വിലക്ക് ഭീഷണി നേരിടുകയാണ് മീരാ ജാസ്മിന്‍‍‍. എന്നാല്‍ അതൊന്നും മലയാളത്തിലെ മീരയുടെ താരമൂല്യത്തെ ബാധിച്ചിട്ടേയില്ല. മീരയ്ക്കായുള്ള കാത്തിരിപ്പുമായി ഷൂട്ടിംഗിന് ഏതാനും ദിവസത്തെ ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഒരു മലയാള സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

    കമല്‍ സംവിധാനം ചെയ്യുന്ന മിന്നാമിന്നിക്കൂട്ടത്തില്‍ മീരാ ജാസ്മിനാണ് നായിക. ഒരു അന്യഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മീര സ്ഥലം വിട്ടത് മിന്നാമിന്നിക്കൂട്ടത്തിന്റെ ഷൂട്ടിംഗിനെ ബാധിച്ചു. സംവിധായകനും കൂട്ടര്‍ക്കും മറ്റു മാര്‍ഗമില്ലായിരുന്നു, ഏതാനും ദിവസത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

    ഏഴ് ദിവസത്തേക്കാണ് മീരയുടെ ഈ മുങ്ങല്‍. അത്രയും ദിവസം മിന്നാമിന്നിക്കൂട്ടത്തിന്റെ ഷൂട്ടിംഗുണ്ടാവില്ല. മലയാളത്തില്‍ നായികയുടെ വരവും കാത്ത് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നത് അപൂര്‍വ സംഭവം തന്നെ.

    ട്വന്റി ട്വന്റിയില്‍ നിന്ന് പിന്‍മാറിയതിന്റെ പേരില്‍ മീരാ ജാസ്മിന് അമ്മ വിലക്കേര്‍പ്പെടുത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ മിന്നാമിന്നിക്കൂട്ടത്തില്‍ അഭിനയിക്കുന്നതിന് വിലക്കൊന്നും മീരക്ക് തടസമായില്ല.

    കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മിന്നാമിന്നിക്കൂട്ടത്തില്‍ മീരയെ കൂടാതെ  നരേന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, സംവൃത, റോമ, രാധിക, അനൂപ് ചന്ദ്രന്‍ എന്നീ പ്രമുഖതാരങ്ങളും പ്രത്യക്ഷപ്പെടുന്നു. ഐടി രംഗത്ത് ജോലി ചെയ്യുന്നവരായാണ് ഇവരെല്ലാം വേഷമിടുന്നത്.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    മീരയുടെ ശാലീന അഴക്

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X