»   » വെറും അബദ്ധങ്ങളല്ല, ആന മണ്ടത്തരങ്ങളുടെ എബി!!! ഒന്നും രണ്ടുമല്ല 62 എണ്ണം!!! വീഡിയോ കാണാം...

വെറും അബദ്ധങ്ങളല്ല, ആന മണ്ടത്തരങ്ങളുടെ എബി!!! ഒന്നും രണ്ടുമല്ല 62 എണ്ണം!!! വീഡിയോ കാണാം...

Posted By: Karthi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  വിനത് ശ്രീനിവാസനെ നായകനാക്കി പരസ്യ ചിത്ര സംവിധായകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത ചിത്രമാണ് എബി. ബുദ്ധി വികാസം ഇല്ലാത്ത കുട്ടിയുടെ പറക്കാനുള്ള ആഗ്രഹനവും അവന്റെ പരിശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

  ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് തിയറ്റര്‍ വിട്ടത്. കണ്ടിന്യുവിറ്റി പാളിച്ചകള്‍ ഉള്‍പ്പെടെ ചിത്രത്തില്‍ 62 അബദ്ധങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഡ്രീം ഹൗസ് എന്റര്‍ടെയിന്‍മെന്റ് എന്ന യൂടൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കിരണ്‍ ജോണ്‍ ഇടിക്കുള പറയുന്നത്.

  ചിത്രം ആരംഭിക്കുന്നത് തന്നെ അബദ്ധത്തോടെയാണ്. ടൈറ്റില്‍ സോംഗിനൊപ്പം കാണിക്കുന്ന ദൃശ്യത്തിലാണ് അബദ്ധം കാണാനാകുന്നത്. ആദ്യ ഷോട്ടില്‍ വന്നു നില്‍ക്കുന്ന ജീപ്പ് അടുത്ത ഷോട്ട് നില്‍ക്കുന്ന സ്ഥലത്തിന് കാര്യമായ വ്യത്യാസമുണ്ട്.

  എബിയുടെ കുട്ടിക്കാലം കാണിക്കുമ്പോള്‍ അവന്‍ പറക്കാനായി ചെക്ക് ഡാമിന് മുകളില്‍ നിന്ന് താഴേക്ക് ചാടുന്ന സീനില്‍ ഒട്ടേറെ അബദ്ധങ്ങള്‍ കാണാം. എബിക്ക് പിന്നാലെ ഒാടി വരുന്ന സേവ്യര്‍ ആദ്യം ചെരിപ്പിട്ടാണ് ഓടുന്നത്. എന്നാല്‍ പുഴയിലേക്ക് ചാടുമ്പോള്‍ കാലില്‍ ചെരുപ്പ് കാണാനില്ല.

  ചിത്രത്തിലുടനീളം വസ്തുക്കള്‍ സ്ഥാനം തെറ്റി കിടക്കുന്നതായി കാണാം. ഒരോ ഷോട്ടിലും ഇത്തരം വ്യത്യാസങ്ങള്‍ പ്രകടമാണ്. ഇവയില്‍ പലതും ചിത്രീകരണത്തിന്റെ സൗകര്യത്തിന് വേണ്ടി അപ്പോള്‍ വരുത്തുന്ന മാറ്റമാണെങ്കിലും സിനിമയില്‍ കാണുമ്പോള്‍ അവ നമുക്ക് തിരിച്ചറിയാം.

  ചിത്രത്തില്‍ പല കാലഘട്ടങ്ങളെ കാണിക്കുന്നുണ്ട്. എബിയുടെ ചെറുപ്പകാലം മുതല്‍ അവന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍. എന്നാല്‍ അവിടെയെല്ലാം വില്ലനായി എത്തുന്നത് ചിത്രത്തില്‍ കാണിക്കുന്ന വാഹനങ്ങളാണ്. സിനിമ പറയുന്ന കാലഘട്ടത്തിനും ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങളാണ് ദൃശ്യങ്ങളില്‍ കാണിക്കുന്നത്. വിവിധ രംഗങ്ങളില്‍ ഇതേ അബദ്ധം ആവര്‍ത്തിക്കുന്നുണ്ട്.

  അണിയറ പ്രവര്‍ത്തകരുടെ പ്രതിബിംബം ഷോട്ടുകളിലെ വസ്തുക്കളില്‍ കാണുന്നത് സിനിമകളില്‍ സര്‍വ്വ സാധാരണമായി കാണുന്ന ഒരു അബദ്ധമാണ്. എന്നാല്‍ ആകെ രണ്ട് പ്രാവശ്യം മാത്രം അത്തരത്തിലുള്ള അബദ്ധം എബിയില്‍ സംഭവിച്ചിട്ടുള്ളു. ഒരിക്കല്‍ കണ്ണാടിയിലും മറ്റൊരു സന്ദര്‍ഭത്തില്‍ നിഴലായും.

  വസ്തുതാ പരമായ അബദ്ധങ്ങളും എബിയില്‍ സംഭവിക്കുന്നുണ്ട്. ഒരു രംഗത്തില്‍ എബി പറയുന്നത് കൊതുക് ഒരു സെക്കന്‍ഡില്‍ 3000 തവണ ചിറകടിക്കുന്നു എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സെക്കന്‍ഡില്‍ 500 തവണ മാത്രമാണ് കൊതുക് ചിറകടിക്കുന്നത്. പത്താം ക്ലാസിലാണ് അനുമോള്‍ പഠിക്കുന്നതെന്ന് പറയുമ്പോള്‍ തന്നെ അവരുടെ ക്ലാസില്‍ എഴുതി വച്ചിരിക്കുന്നത് 12ാം ക്ലാസ് എന്നാണ്.

  കാളഘട്ടത്തെക്കുറിച്ച് വ്യക്തമായി ചിത്രത്തില്‍ പറയുന്നുണ്ടെങ്കിലും കാലഘട്ടത്തോട് നീതി പുലര്‍ത്തുന്നതില്ല ദൃശ്യങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. 2011ലെ ദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ 2013ല്‍ റിലീസായ ചിത്രത്തിലെ പാട്ടാണ് ഉപയോഗിക്കുന്നത്.

  രണ്ടായിരത്തി പതിനൊന്നില്‍ നടക്കുന്ന സംഭവങ്ങളുടെ കൂട്ടത്തിലാണ് കുഞ്ഞൂട്ടന്റെ നിവിന്‍ പോളി ബന്ധവും പറയുന്നത്. പക്ഷെ നിവിന്‍ പോളി ചിത്രത്തിലെ ഗാനങ്ങളായി ചിത്രത്തില്‍ ഉപയോഗിക്കുന്നതെല്ലാം 2013, 2015 കാലഘട്ടത്തിലെ നിവിന്‍ പോളി ചിത്രത്തിലെ ഗാനങ്ങളാണ്.

  ചിത്രത്തിന്റെ അവസാന ഭാഗത്ത് എത്തുന്ന മാധ്യമ പ്രവര്‍ത്തകരെ കാണിക്കുന്നുണ്ട്. അവര്‍ കാണിക്കുന്നത് ആകെ മണ്ടത്തരമാണ്. ആദ്യം റിപ്പോര്‍ട്ടര്‍ ലൈവിന്റെ മൈക്കുമായി നില്‍ക്കുന്ന പെണ്‍കുട്ടി തൊട്ടടുത്ത ഷോട്ടില്‍ കാണിക്കുന്നത് മാതൃഭൂമി ചാനല്‍ മൈക്കുമായിട്ടുമാണ്. അവസാന ഭാഗത്ത് റിപ്പോര്‍ട്ടര്‍ ലൈവിന്റെ ക്യാമറയുമായി നില്‍ക്കുന്ന പെണ്‍കുട്ടി പക്ഷെ പറയുന്നത് മൈന്‍ഡ് വിഷന് വേണ്ടി ലിഞ്ചു ഗോപകുമാര്‍ എന്നാണ്.

  സിനിമയിലെ അബദ്ധങ്ങളെ അക്കമിട്ട് നിരത്തി കാണിക്കുന്നുണ്ടെങ്കിലും ചിത്രത്തേയോ അണിയറ പ്രവര്‍ത്തകരേയും വിമര്‍ശിക്കുന്നതിനോ മോശമാക്കുന്നതിനോ അല്ല ഈ ശ്രമം. 'അബദ്ധങ്ങളില്ലാതെ ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ മോശമായി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ക്ലോസ് ചെയ്യാവുന്നതാണ്'എന്ന വാചകങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

   വീഡിയോ കാണാം...

  English summary
  There is more the 62 mistakes in Vineeth Sreenivasan's movie Aby. A video pointing out those mistake were posted in you tube. There are a lots of factual and continuity mistakes.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more