മിത്ര കുര്യന്‍ വിവാഹിതയായി
നടി മിത്ര കുര്യന്‍ വിവാഹിതയായി. 26 ആം തിയ്യതി തൃശ്ശൂരിലെ പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്. സംഗീത രംഗത്ത് പ്രശസ്തനായ വില്യംസ് ഫ്രാന്‍സാണ് മിത്രയുടെ വരന്‍. കഴിഞ്ഞ 18 ന് കൊച്ചിയില്‍ വളരെ ആര്‍ഭാടമായാണ് വിവാഹ നിശ്ചയം നടന്നത്.

സിനിമാ രംഗത്തെ പ്രശസ്തരെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഏറെ നാള്‍ പ്രണയത്തിലായിരുന്ന മിത്രയും വില്യംസും വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും വിവാഹിതരാകുകയായിരുന്നു.

2012 ല്‍ ആയിരുന്നു ഇരുവരും പ്രണയത്തിലായത്. ഒരു അമേരിക്കന്‍ ഷോയ്ക്കു പോകുമ്പോഴാണ് ആദ്യം കാണുന്നതു തന്നെ. കീ ബോര്‍ഡ് ആര്‍ടിസ്റ്റാണ് വില്യംസ്. ഒന്നരമാസത്തോളം അമേരിക്കന്‍ പരിപാടിയുണ്ടായിരുന്നു. അതിനിടെയാണ് പ്രണയം പൊട്ടിവിരിഞ്ഞത്.

പ്രണയം വീട്ടുകാരെ അറിയിച്ചപ്പോള്‍ എതിര്‍പ്പൊന്നുമില്ലാതെ സമ്മതിച്ചു. മിത്രയ്ക്കു വേണ്ടി വില്യംസ് ഒരുക്കിയ ഒരു ഗാനം കേട്ട് ആസ്വദിക്കവെ മോഹന്‍ലാലാണ് പ്രണയം ആദ്യം അറിഞ്ഞത്. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മിത്രയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത് സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡിലൂടെയാണ്.


Click it and Unblock the Notifications