»   » മിത്ര കുര്യന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു

മിത്ര കുര്യന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു

Written By:
Subscribe to Filmibeat Malayalam
നന്ദനം എന്ന തമിഴ് ചിത്രത്തിന്രെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ നിന്നും നടി മിത്ര കുര്യന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ചിത്രത്തിലെ ഒരു ഗാനരംഗം ആലപ്പുഴയിലെ കായലില്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ചിത്രത്തിലെ നായകന്‍ ശിവാജി ദേവും മിത്രയും ഒരുമിച്ച് ബോട്ടിലുള്ള രംഗമായിരുന്നു ചിത്രീകരിച്ചത്. സംവിധായകന്‍ ശ്യാമളന്‍ മറ്റൊരു ബോട്ടില്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു വലിയ ബോട്ട് താരങ്ങളുടെ ബോട്ടിനെ ലക്ഷ്യമാക്കി പാഞ്ഞുവരികയായിരുന്നു. ഇതുകണ്ട് ഇരുവരും ഉണ്ടായിരുന്ന ബോട്ട് ഓടിച്ചു മാറ്റാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഇതിനിടെ പാഞ്ഞുവന്ന ബോട്ട് മിത്രയും ദേവും ഉണ്ടായിരുന്ന ബോട്ടിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ മിത്ര കായലിലേക്ക് വീഴുകയും ചെയ്തു. ഉടന്‍ തന്നെ സമീപത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ മിത്രയെ രക്ഷിയ്ക്കുകയായിരുന്നു.

English summary
The Kaavalan star Mithra Kurian had a real scary encounter on the shoots of her latest film Nandanam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam