മിത്ര കുര്യാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

By Aswathi

നടി മിത്ര കുര്യാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്നലെ (18-01-2014, ഞായര്‍) കൊച്ചിയില്‍ വളരെ ആര്‍ഭാടമായാണ് ചടങ്ങുകള്‍ നടന്നത്. സംഗീത രംഗത്ത് പ്രശസ്തനായ വില്യംസ് ഫ്രാന്‍സാണ് മിത്രയുടെ വരുംകാല വരന്‍.

സിനിമാ രംഗത്തു നിന്ന് അപര്‍ണ നായര്‍, ലക്ഷ്മി ഗോപാല സ്വാമി, പ്രവീണ, സന്ധ്യ തുടങ്ങിയ നടിമാരൊക്കെ വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുത്തു. ജനുവരി 26 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹം നിശ്ചം ഇങ്ങനെയാണെങ്കില്‍ വിവാഹം എങ്ങിനെയാവുമെന്നാണ് ചിലരുടെ ചോദ്യം.

mithra-kurian

2012 ല്‍ ആയിരുന്നു ഇരുവരും പ്രണയത്തിലായത്. ഒരു അമേരിക്കന്‍ ഷോയ്ക്കു പോകുമ്പോഴാണ് ആദ്യം കാണുന്നതു തന്നെ. കീ ബോര്‍ഡ് ആര്‍ടിസ്റ്റാണ് വില്യം. ഒന്നരമാസത്തോളം അമേരിക്കന്‍ പരിപാടിയുണ്ടായിരുന്നു. അതിനിടെയാണ് പ്രണയം പൊട്ടിവിരിഞ്ഞത്.

പ്രണയം വീട്ടുകാരെ അറിയിച്ചപ്പോള്‍ എതിര്‍പ്പൊന്നുമില്ലാതെ സമ്മതിച്ചു. മിത്രയ്ക്കു വേണ്ടി വില്യം ഒരുക്കിയ ഒരു ഗാനം കേട്ട് ആസ്വദിക്കവെ മോഹന്‍ലാലാണ് പ്രണയം ആദ്യം അറിഞ്ഞത്. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മിത്രയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത് സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡിലൂടെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X