നയന്‍താരയും മിത്ര കുര്യനും തമ്മിലുള്ള ബന്ധം?
നയന്‍താരയും മിത്ര കുര്യനും തമ്മിലെന്താണ് ബന്ധം എന്ന് ചോദിച്ചാല്‍ പെട്ടന്ന് പറയും, സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാഡ് എന്ന ചിത്രത്തില്‍ മിത്രയും നയന്‍താരയും അടുത്ത കൂട്ടുകാരികളാണെന്ന്.
എന്നാല്‍ സിനിമയിലെ സൗഹൃദത്തിനപ്പുറം നയന്‍താരയും മിത്ര കുര്യാനും തമ്മില്‍ മറ്റൊരു ബന്ധമുണ്ടെന്ന് എത്രപേര്‍ക്ക് അറിയാം. തെന്നിന്ത്യയിലെ ഹോട്ട് സുന്ദരി നയന്‍താരയും മലയാളി താരം മിത്ര കുര്യനും അടുത്ത ബന്ധുക്കളാണത്രെ.

മിത്ര കുര്യന്റെ ശരിയായ പേര് ഡലാമ കുര്യന്‍ എന്നാണ്. നയന്‍താരയുടെ ശരിയായ പേരാകട്ടെ ഡയാന മറിയം കുര്യന്‍ എന്നും. പേരിലെ കുര്യന്‍ ബന്ധം വച്ച് പടച്ചിറക്കുന്ന ബന്ധമാണെന്ന് ആരും കരുതേണ്ട. ശരിക്കും ഇരുവരും ബന്ധുക്കളാണ്.
സിദ്ധിഖ് സംവിധാനം ചെയ്ത ബോഡി ഗാഡ് എന്ന ചിത്രത്തിന് വേണ്ടിയാണ് നയന്‍താരയും മിത്ര കുര്യനും ഒന്നിച്ചഭിനയിച്ചത്. ചിത്രത്തില്‍ ഇരുവരും അടുത്ത കൂട്ടുകാരികളാണ്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോഴും ആ വേഷം മിത്ര തന്നെ ചെയ്തു.


Click it and Unblock the Notifications











