വിവാഹ ശേഷം മിത്ര കുര്യന്‍ ആ പതിവ് തെറ്റിയ്ക്കുന്നു
വിവാഹത്തോടെ സിനിമാഭിനയത്തോട് ഗുഡ്‌ബൈ പറയുന്ന പ്രവണത നമ്മുടെ യുവ നടിമാര്‍ക്കിടയില്‍ ഉണ്ട്. സിനിമയില്‍ ന്യൂ ജനറേഷനാണെങ്കിലും വിവാഹശേഷം ഓള്‍ഡ് ജനറേഷനെ പിന്തുടരുന്നവരാണ് പുതുതലമുറ നടിമാര്‍. സംവൃത സുനില്‍ മുതല്‍ നസ്‌റിയ നസീം വരെയുള്ള യുവനടിമാരെ വിവാഹ ശേഷം പിന്നെ വെള്ളിത്തിരയില്‍ കണ്ടിട്ടേയില്ല. എന്നാല്‍ ആ പതിവ് തെറ്റിയ്ക്കാനൊരുങ്ങുകയാണ് മിത്ര കുര്യന്‍.
ജനവരി 26 നാണ് മിത്ര കുര്യന്റെ വിവാഹം. ദീര്‍ഘനാളായുള്ള സുഹൃത്ത് വില്യംസിനെയാണ് മിത്ര വിവാഹം കഴിയ്ക്കുന്നത്.

ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് മുന്‍പ് തന്നെ പല റിപ്പോര്‍ട്ടുകളിലൂടെ വായനക്കാര്‍ അറിഞ്ഞതാണ്. തൃശ്ശൂരില്‍ വച്ചാണ് മിത്രയുടെ വിവാഹം നടക്കുക.

വിവാഹത്തിന് മുന്നോടിയായി ജനവരി 17 ന് വിവാഹ നിശ്ചയം നടക്കും. കൊച്ചിയില്‍ വച്ചാണ് ചടങ്ങ് നടക്കുക. ഏതാനും ചില സുഹൃത്തുക്കളും ഏറ്റവും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കക.

വിവാഹത്തോടെ അഭിനയ രംഗത്ത് നിന്ന് മിത്ര വിടപറയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംവിധായകനും അഭിനേതാവുമായ സമുദ്രക്കനി നായകനാവുന്ന 'ആധാര്‍' ആണ് മിത്രയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. തമിഴിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

വിവാഹ ശേഷവും മിത്ര അഭിനയത്തില്‍ സജീവമാകുമെന്ന് സിനിമ സുഹൃത്തുക്കളും ഉറപ്പ് നല്‍കുന്നു. എന്തായാലും കാത്തിരിയ്ക്കാം വിവാഹ ശേഷം മലയാളത്തിലെ പല നടിമാരും പിന്തുടര്‍ന്ന പതിവ് മിത്ര തെറ്റിയ്ക്കുമോ എന്നറിയാന്‍.


Click it and Unblock the Notifications











