twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആട് 2 സമയത്ത് മാനസിക പ്രശ്നങ്ങള്‍ അലട്ടിയിരുന്നു! വെളിപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ്‌

    By Midhun Raj
    |

    ആട് 2 ഷൂട്ടിംഗ് സമയത്ത് കടുത്ത മാനസിക രോഗം തന്നെ അലട്ടിയിരുന്നെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. എന്നാല്‍ അത് മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. സുശാന്ത് സിംഗ് രജ്പുത്തിന്റെ വിടവാങ്ങലിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. മരണ ഭയം, രോഗ ഭയം, ഷൂട്ട് കുളമാകുമോ എന്നുളള ഭയം അങ്ങനെ നിരവധി ഭയങ്ങള്‍ വന്നുകൊണ്ടേയിരുന്നു എന്ന് സംവിധായകന്‍ പറയുന്നു.

    midhun manuel thomas

    ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ഇനി എനിക്ക് ഇത് പറ്റാതെ വന്നാല്‍ മറ്റൊരാളെ കൊണ്ട് സംവിധാനം ചെയ്യിക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നതായും മിഥുന്‍ മാനുവല്‍ പറഞ്ഞു. എന്നാല്‍ നിര്‍മ്മാതാവിനോട് അന്ന് ഇത് പറഞ്ഞിരുന്നില്ല. ഇനി ഒരു തിരിച്ചുപോക്കില്ല എന്ന് ഉറപ്പിച്ചതാണ്. ഷൂട്ട് ചെയ്യുന്നതൊക്കെ കുളമാകുന്നുണ്ടോ എന്ന് ഭയന്നിരുന്നു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. ചിന്തകള്‍ കയ്യിലില്ലാതിരുന്നപ്പോള്‍ ചെയ്ത സിനിമയാണ് ആട് 2വെന്നും സംവിധായകന്‍ പറഞ്ഞു.

    ധോണിയെ പോലും വിസ്മയിപ്പിച്ച സുശാന്തിന്റെ പ്രകടനം,ക്യാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരംധോണിയെ പോലും വിസ്മയിപ്പിച്ച സുശാന്തിന്റെ പ്രകടനം,ക്യാപ്റ്റന്‍ കൂളായി ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ താരം

    സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് സ്വന്തം അനുഭവം പങ്കുവെക്കാന്‍ തീരുമാനമെടുത്തതെന്നും ഒരു ക്രോണിക്ക് ഡിപ്രെഷന്‍ സര്‍വൈവറായ താന്‍ കടന്നുവന്ന വഴികളെക്കുറിച്ച് മറ്റുളളവരോട് പറയുന്നത് അവര്‍ക്ക് ഉപകാര പ്രദമായിരിക്കുമെന്നും മിഥുന്‍ മാനുവല്‍ തോമസ് വീഡിയോയില്‍ പറഞ്ഞു. വിഷാദ രോഗത്തെക്കുറിച്ചും ആങ്‌സൈറ്റി ഡിസോര്‍ഡറിനെക്കുറിച്ചുമാണ് സംവിധായകന്‍ പ്രധാനമായും മനസുതുറന്നത്. ഇത്തരം അവസ്ഥകളെ നേരിടാന്‍ എറ്റവും നല്ലത് എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുക എന്നതാണെന്നും സംവിധായകന്‍ പറഞ്ഞു.

    സജിക്കും വിഷാദ രോഗമുണ്ടായിരുന്നു, എന്നാല്‍...! സജിയെ പോലെയാകൂവെന്ന് ആഷിക്ക് അബുസജിക്കും വിഷാദ രോഗമുണ്ടായിരുന്നു, എന്നാല്‍...! സജിയെ പോലെയാകൂവെന്ന് ആഷിക്ക് അബു

    അതിനൊപ്പം ഒരു ഡോക്ടറെ കണ്ട് ചികില്‍സ തേടേണ്ടത് അത്യാവശമാണെന്നും മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ആടിന്റെ ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും ആട് 2 മിഥുന്‍ മാനുവലിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. വലിയ വിജയമാണ് സിനിമ തിയ്യേറ്ററുകളില്‍ നിന്നും നേടിയത്. ആട് 2വിന് പിന്നാലെ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ചിത്രവും സംവിധായകന്റെതായി വലിയ വിജയം നേടിയിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും ഇടംപിടിച്ചിരുന്നു.

    സുശാന്തിനെ ബോളിവുഡ് അംഗീകരിച്ചില്ലെന്ന് കങ്കണ! കഴിവുളളവരെ അംഗീകരിക്കേണ്ടത് പ്രധാനമെന്ന് നടിസുശാന്തിനെ ബോളിവുഡ് അംഗീകരിച്ചില്ലെന്ന് കങ്കണ! കഴിവുളളവരെ അംഗീകരിക്കേണ്ടത് പ്രധാനമെന്ന് നടി

    Read more about: midhun manuel thomas
    English summary
    Mithun manuel thomas shared his experiance during aadu 2 shoot
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X