For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവതാരകന്‍ മിഥുന്‍ രമേഷ് ഇനി മുതല്‍ 'ഇരിട്ടിയിലെ എസ്‌ഐ'! പിടികിട്ടാപ്പുള്ളിയാണ് സര്‍പ്രൈസ്!

  |

  നടന്‍, അവതാരകന്‍, റേഡിയോ ജോക്കി എന്നിങ്ങനെ വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന താരമായിരുന്നു മിഥുന്‍ രമേഷ്. ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മിഥുന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. പിന്നീട് ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ മിഥുന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.

  ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തിയതിന് ശേഷമായിരുന്നു മിഥുന്‍ ജനപ്രിയനായി മാറിയത്. മറ്റുള്ളവരില്‍ നിന്നും മിഥുന്‍ വ്യത്യസ്തനാക്കുന്നത് എല്ലാവരോടും ലാളിത്യമായി പെരുമാറുന്നത് കാരണമായിരുന്നു. അടുത്തിടെ മിഥുന്‍ എസ് ഐ ആവുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അക്കാര്യത്തെ കുറിച്ച് താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

  മിഥുന്‍ നായകനാവുന്നു...

  മിഥുന്‍ നായകനാവുന്നു...

  റേഡിയോ ജോക്കിയായിരുന്ന മിഥുന്‍ രമേഷ് ധൈര്‍ഘ്യമേറിയ റോഡിയോ മ്യൂസിക് ഷോ നടത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയിരുന്നു. അതിന് മുന്‍പ് ഫാസിലിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുളിലൂടെ സിനിമയിലേക്കെത്തിയ താരം ചെറുതും വലുതുമായി ഒട്ടേറേ വേഷങ്ങള്‍ ചെയ്തിരുന്നു. അഭിനയത്തിന് പുറമെ ഡബ്ബിംഗും ടെലിവിഷന്‍ പരിപാടികളിലും മിഥുന്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായ മിഥുന്‍ നായകനായി അഭിനയിക്കാന്‍ പോവുകയാണ്.

  മിഥുന്‍ എസ്‌ഐ ആവുന്നു..

  മിഥുന്‍ എസ്‌ഐ ആവുന്നു..

  അവതാരകന്‍ മിഥുന്‍ രമേഷ് എസ്‌ഐ ആവുന്നതായി വാര്‍ത്തകള്‍ സജീവമായി വന്നിരുന്നു. അക്കാര്യം സത്യം തന്നെയാണ്. ഇത്ര പെട്ടെന്ന് എസ്‌ഐ ആവുന്നത് എങ്ങനെയാണെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള മറുപടിയുമായി മിഥുന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തുകയായിരുന്നു. കോമഡി ഉത്സവത്തിലൂടെ കേരളം മുഴുവന്‍ ആരാധകരെ സമ്പാദിച്ച മിഥുന്‍ രമേഷ് നായകനായി അഭിനയിക്കുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എസ്‌ഐ വേഷത്തിന് പിന്നിലെ രഹസ്യവും അതായിരുന്നു.

  ഇരിട്ടിയിലെ പിടികിട്ടാപുള്ളി

  ഇരിട്ടിയിലെ പിടികിട്ടാപുള്ളി

  സതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ എസ്‌ഐ വേഷത്തിലൂടെയാണ് മിഥുന്‍ രമേഷ് നായകനായി അഭിയിക്കാന്‍ പോവുന്നത്. ഇരിട്ടിയിലെ പിടികിട്ടാപുള്ളികള്‍ എന്നാണ് സിനിമയുടെ പേര്. കെരിഡന്‍സ് സിനിമയുടെ ബാനറില്‍ ഹമീദ് കെരിഡനും സുഭാഷ് വാണിമലും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംവിധായകന്‍ സതീഷ് തന്നെയാണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. പോലീസ് കഥാപാത്രം ചെയ്യാനുള്ള കാരണം മിഥുന്റെ അച്ഛന്‍ ഡിവൈഎസ്പി ആയിരിക്കുമ്പോള്‍ ആയിരുന്നു മരണപ്പെട്ടത്. വീട്ടില്‍ എല്ലാവര്‍ക്കും പോലീസ് വേഷത്തിലെത്തുന്നത് ഇഷ്ടമാണ്. ഈ സിനിമയിലൂടെ അതിന് കഴിയുമെന്നാണ് താരം പറയുന്നത്.

  യഥാര്‍ത്ഥ കഥ

  യഥാര്‍ത്ഥ കഥ

  ഇരിട്ടിയിലുണ്ടായിരുന്ന അന്‍ഷാദ് എന്ന പോലീസുകാരന്റെ കഥയാണ് സിനിമയ്ക്ക് ഇതിവൃത്തമായി വരുന്നത്. അദ്ദേഹത്തിന്റെ ജോലിയ്ക്കിടെയുള്ള അനുഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് സിനിമയിലുണ്ടാവുകയെന്നും മിഥുന്‍ പറയുന്നു. ടിനി ടോം, ബിജുക്കുട്ടന്‍, സലിം കുമാര്‍, കലാഭവന്‍ പ്രജോദ്, ബിജു സോപാനം വിജയരാഘവന്‍, ഉണ്ണി നായര്‍, സുരഭി, സരസ ബാലുശ്ശേരി, തുഷാര, കനി കുസൃതി തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ടാവും. എന്നാല്‍ തമിഴ് നടന്‍ ബോബി സിംഹ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ കാര്യം. സാമി 2 വിന് ശേഷം അദ്ദേഹം അഭിനയിക്കാന്‍ പോവുന്നത് ഇരിട്ടിയിലെ പിടികിട്ടാപുള്ളി എന്ന സിനിമയിലായിരിക്കുമെന്നും മിഥുന്‍ വ്യക്തമാക്കുന്നു.

  English summary
  Mithun Ramesh to be the lead in a movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X