നടി മിയ സിനിമ സംവിധാനം ചെയ്യുന്നു? താനറിഞ്ഞില്ലെന്ന് താരം! സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് സജീവം
പരസ്യങ്ങളിലൂടെ തുടങ്ങി ടെലിവിഷന്‍ പരമ്പരകളിലേക്കെത്തിയതാണ് മിയ ജോര്‍ജ്. അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയില്‍ മാതാവിന്റെ വേഷത്തിലെത്തിയത് താരമായിരുന്നു. ടെലിവിഷനില്‍ സജീവമായി തുടരുന്നതിനിടയിലാണ് താരത്തിന് സിനിമയിലേക്കുള്ള അവസരം ലഭിച്ചത്. ഒരു സ്‌മോള്‍ ഫാലിമി തുടങ്ങിയ സിനിമാജീവിതം എന്റെ മെഴുതിരി അത്താഴങ്ങളിലെത്തി നില്‍ക്കുകയാണ് സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സംഭവം വൈറലായി മാറിയതോടെയാണ് താന്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടിനെക്കുറിച്ചും തുറന്നുപറഞ്ഞ് താരമെത്തിയത്.താന്‍ സിനിമ സംവിധാനം ചെയ്യുകയാണെന്നും താല്‍പര്യമുണ്ടെങ്കില്‍ അവസരം നല്‍കാമെന്നുമൊക്കെ പറഞ്ഞുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും മിയ പങ്കുവെച്ചിട്ടുണ്ട്.
ഇത് നടി മിയയല്ലെന്നും താരത്തില്‍ നിന്ന് ഒരിക്കലും ഇത്തരത്തിലൊരു സംഭവം ഉണ്ടാവില്ലെന്നും മിയ തന്നെയാണോ ഇതെന്ന തരത്തിലുള്ള സംശയവുമൊക്കെ പലരും ഉന്നയിച്ചിരുന്നു. മിയയുടെ കസിനാണ് വ്യാജ അക്കൗണ്ടിനെക്കുറിച്ച് തുടക്കത്തില്‍ മനസ്സിലാക്കിയത്. താന്‍ മിയയെ വിളിച്ചിരുന്നുവെന്നും ഇങ്ങനെയൊരു ഫ്രോഡ് ഉള്ള കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും മിയയുടെ പേരില്‍ത്തന്നെയാണ് എല്ലാവരുടെയും നമ്പര്‍ വാങ്ങുന്നതെന്നും തങ്ങള്‍ പാലാക്കാരാണ് ഈ കളി ഇവിടെ വെച്ച് നിര്‍ത്തിക്കോളൂയെന്നുമായിരുന്നു കസിന്‍ പറഞ്ഞത്.

മിയ മിയ എന്ന അക്കൗണ്ടില്‍ നിന്നും നിരവധി പേര്‍ക്ക് മെസ്സേജ് പോവുന്നതായി അറിഞ്ഞുവെന്നും സിനിമ സംവിധാനം ചെയ്യുകയാണെന്നും പലരോടും നമ്പര്‍ വാങ്ങി നേരില്‍ കാണാനുള്ള നീക്കം വരെ നടത്തിയെന്നും അറിഞ്ഞു. മിയ എന്ന വെരിഫൈഡ് പേജാണ് താനുപയോഗിക്കുന്നതെന്നും മിയ എന്ന പേരില്‍ തനിക്കൊരു അക്കൗണ്ടില്ലെന്നും മിയ കുറിച്ചിട്ടുണ്ട്. മറ്റ് അക്കൗണ്ട്‌സിലൂടെ വരുന്ന സന്ദേശങ്ങള്‍ക്ക് താന്‍ ഉത്തരവാദി അല്ലെന്നും താരം കുറിച്ചിട്ടുണ്ട്. മിയയുടെ കുറിപ്പ് കാണാം.


Click it and Unblock the Notifications











