ഓണപ്പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോയ മിയ സ്വിറ്റ്‌സര്‍ലാന്റിന്റെ തണുപ്പില്‍
പഠനത്തിനൊപ്പം സിനിമയും ഒരുമിച്ചുകൊണ്ടുപോകുന്ന മലയാളിത്തിലെ മറ്റൊരു മുന്‍ നിര നായികയായി മാറിക്കഴിഞ്ഞു മിയ ജോര്‍ജും. പരീക്ഷ തിരക്കും സിനിമാ തിരക്കുമൊക്കെ മാറ്റിവച്ചിപ്പോള്‍ മിയ ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നായ സ്വിറ്റ്‌സര്‍ലാന്റിലാണ്.
ഫേസ്ബുക്കിലുള്ള പോസ്റ്റുകളാണ് മിയ ഇപ്പോള്‍ സ്വിറ്റ്‌സര്‍ലാന്റിലാണെന്ന് വ്യക്തമാക്കിയത്. ഓണപ്പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ക്ഷണം കിട്ടിയിട്ടാണ് മിയ അമ്മയ്‌ക്കൊപ്പം സ്വിറ്റ്‌സര്‍ലാന്റിലെത്തിയത്.

തന്നെയും അമ്മയെയും സ്വിറ്റ്‌സര്‍ ലാന്റിലേക്ക് ക്ഷണിച്ച മലയാളി സുഹൃത്തുക്കള്‍ക്ക് മിയ ഫേസ്ബുക്കിലൂടെ നന്ദി പറഞ്ഞു. ഒപ്പം സ്വറ്റ്‌സര്‍ലാന്റിലെ തണുപ്പില്‍ വിവിധ പോസുകളില്‍ മിയ നിന്നെടുത്ത ഫോട്ടോകളും ഫേസ്ബുക്ക് പേജിലുണ്ട്.
'അമരകാവ്യം' എന്ന തമിഴ് ചിത്രമാണ് മിയയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രം തമിഴ്‌നാട്ടില്‍ ബോക്‌സ് ഓഫീസ് ഹിറ്റാണ്. ആര്യ നിര്‍മിച്ച ചിത്രത്തില്‍ ആര്യയുടെ അനുജനാണ് നായകന്‍.


Click it and Unblock the Notifications











