നടി മിയയുടെ മനസമ്മതം! പ്രതിശ്രുത വരന്‍ അശ്വിനൊപ്പം നടിയുടെ ഒത്ത് കല്യാണത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

ലോക്ഡൗണ്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുകയാണെങ്കിലും വീണ്ടുമൊരു താരവിവാഹത്തിന് വേണ്ടി ഒരുങ്ങുകയാണ് മലയാള സിനിമാപ്രേമികള്‍. ഈ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ചാക്കപ്പെട്ട യുവനടി മിയ ജോര്‍ജാണ് ഉടന്‍ തന്നെ വിവാഹിതയാവുമെന്ന് അറിയിച്ച് എത്തിയത്. പ്രതിശ്രുത വരന്‍ അശ്വിനെ കുറിച്ചും മാട്രിമോണിയ വഴിയുള്ള വരനെ കണ്ടുപിടിച്ചതിനെ കുറിച്ചുമൊക്കെ പറഞ്ഞ് കഴിഞ്ഞു.

Recommended Video

നടി മിയയുടെ മനസമ്മതം | Oneindia Malayalam

കൊറോണ കാലത്ത് വിവാഹിതയാവുന്നതിനെ കുറിച്ച് പറഞ്ഞ മിയയുടെ വീട്ടില്‍ പുതിയൊരു വിശേഷം കൂടി കുടുംബത്തില്‍ നടന്നിരിക്കുകയാണ്. വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ മിയയുടെയും അശ്വിന്റെയും മനസമ്മതം നടന്നിരിക്കുകയാണ്.

നടി മിയയുടെ മനസമ്മതം കഴിഞ്ഞു

നടി മിയ ജോര്‍ജിന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കഴിഞ്ഞ ആഴ്ചകളിലെല്ലാം മിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇപ്പോഴിതാ അശ്വിനൊപ്പമുള്ള മിയയുടെ മനസമ്മതം കഴിഞ്ഞെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മനസമ്മതത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ഇതോടെയാണ് ഇക്കാര്യം എല്ലാവരും അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ വിവാഹവുമുണ്ടാവും.

 നടി മിയയുടെ മനസമ്മതം കഴിഞ്ഞു

ലൈറ്റ് പിങ്ക് നിറമുള്ള ലെഹങ്കയില്‍ നിറയെ വര്‍ക്കുകളുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടായിരുന്നു മനസമ്മതത്തിന് മിയ എത്തിയത്. വെള്ള ഷര്‍ട്ടില്‍ ഇളംനീല നിറമുള്ള ഓവര്‍കോട്ടും നോര്‍മല്‍ പാന്റുമായിരുന്നു അശ്വിന്റെ വസ്ത്രം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മതത്തിലും പങ്കെടുത്തിരിക്കുന്നത്. കൊവിഡ് പ്രശ്‌നങ്ങളുള്ളതിനാല്‍ എല്ലാ മുന്‍കരുതലുകളും താരകുടുംബം സ്വീകരിച്ചിരുന്നു.

നടി മിയയുടെ മനസമ്മതം കഴിഞ്ഞു

കഴിഞ്ഞ ജൂണിലായിരുന്നു മിയയും അശ്വിനും തമ്മിലള്ള വിവാഹനിശ്ചയം നടന്നത്. അശ്വിന്റെ വീട്ടില്‍ വെച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു ഇരു രുടെയും വിവാഹനിശ്ചയം. രണ്ട് ദിവസം മുന്‍പാണ് വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്ത് വന്നത്. വീട്ടില്‍ നിന്നും മിയ സ്വായം ഡ്രൈവ് ചെയ്ത് അശ്വിന്റെ വീട്ടിലേക്ക് പോയത്. ഇരുവരും പരസ്പരം മോതിരം കൈമാറിയതോടെ ചെറിയൊരു ചടങ്ങിലൂടെ വിവാഹനിശ്ചയം കഴിഞ്ഞു. പിന്നീട് വിപുലമായി ഫോട്ടോഷൂട്ടും നടത്തിയിരുന്നു.

നടി മിയയുടെ മനസമ്മതം കഴിഞ്ഞു

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മിയയുടെ അമ്മ അശ്വിനെ മകള്‍ക്ക് വരനായി കണ്ടെത്തിയത്. മിയയ്ക്കും അശ്വിനും പരസ്പരം ഇഷ്ടപ്പെട്ടതോടെ ഇരുവീട്ടുകാരും ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. പക്കാ അറേഞ്ച്ഡ് മ്യാരേജ് ആയി നടത്തുന്ന വിവാഹം സെപ്റ്റംബറിലാണെന്നാണ് അറിയുന്നത്. എറണാകുളം സ്വദേശിയായ അശ്വിന്‍ ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിന്‍ യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.

മനസമ്മതിന്റെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X