നടി മിയ ജോര്‍ജ് വിവാഹിതയായി! ഭര്‍ത്താവ് അഷ്‌വിനൊപ്പം വിവാഹശേഷമുള്ള നടിയുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത്
കഴിഞ്ഞ മാസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ടത് നടി മിയ ജോര്‍ജിന്റെ വിവാഹത്തെ കുറിച്ചായിരുന്നു. എറണാകുളം സ്വദേശി അഷ്വിന്‍ ഫിലിപ്പമായി ജൂണിലായിരുന്നു മിയയുടെ വിവാഹനിശ്ചയം നടക്കുന്നത്. അന്ന് മുതല്‍ ഓരോ വിശേഷങ്ങളുമായി ഇരുവരം വന്നിരുന്നു. ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ നടി മിയ ജോര്‍ജ് വിവാഹിതയായിരിക്കുകയാണ്.
മനസമ്മതം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു മിയയും അഷ്‌വിനും തമ്മിലുള്ള വിവാഹം നടക്കുന്നത്. അഷ്‌വിന്റെ സ്വദേശമായ എറണാകുളത്ത് വെച്ച് സെപ്റ്റംബര്‍ പന്ത്രണ്ടിന്് 2.30 നാണ് വിവാഹം നടന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.

മലയാള സിനിമയുടെ പ്രിയപ്പെട്ട നടി മിയ ജോര്‍ജിന്റെ വിവാഹം വളരെ ആഘോഷപൂര്‍വ്വം നടത്തിയിരിക്കുകയാണ്. കൊറോണ കാലത്തെ വിവാഹമായതിനാല്‍ നേരത്തെ അറിയിച്ചിരുന്നത് പ്രകാരം വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം. ഇന്ന് വൈകുന്നേരം റിസപ്ഷനും സംഘടിപ്പിച്ചിരിക്കുകയാണ്.

ലോങ് ഫിഷ് ടെയില്‍ ഗൗണും എംബ്രോയ്ഡഡ് വെയ്‌ല അണിഞ്ഞ് അതീവ സുന്ദരിയായിട്ടായിരുന്നു മിയ വിവാഹത്തിനെത്തിയത്. ഫുള്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്ത ഗൗണായിരുന്നു എന്നതാണ് മിയയുടെ വിവാഹവസ്ത്രത്തിന്റെ പ്രത്യേകത. വിദേശത്ത് നിന്നുമെത്തിച്ച പൂക്കള്‍ കൊണ്ടൊരുക്കിയ ബൊക്കെയാണ് മിയയുടെ കൈയിലുണ്ടായിരുന്നത്. കോട്ടും സ്യൂട്ടുമണിഞ്ഞ് റോയല്‍ ലുക്കിലായിരുന്നു അഷ്‌വിന്‍ എത്തിയതും.

ഏറെ കാലമായി വിവാഹാലോചനകള്‍ നടന്നിരുന്ന മിയയ്ക്ക് അമ്മ മിനിയാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ അഷ്‌വിനെ കണ്ടെത്തിയത്. എറണാകുളം എറണാകുളം ആലംപറമ്പില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് അഷ്‌വിന്‍. ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിന്‍ യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലെത്തുകയായിരുന്നു. മിയയ്ക്കും അശ്വിനും പരസ്പരം ഇഷ്ടപ്പെട്ടതോടെ പക്കാ അറേഞ്ച്ഡ് ആയി വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബര്‍ ആദ്യ ദിവസങ്ങളില്‍ പാല സെന്റ് തോമസ് കത്ത്രീഡ്രലില്‍ വച്ച് മനസമ്മതം നടത്തിയിരുന്നു.

വിവാഹത്തിന്റെ തലേ ദിവസം മിയയുടെ വീട്ടില്‍ മധുരംവെപ്പ് ചടങ്ങും വിപുലമായി നടത്തിയിരുന്നു. ക്രിസ്ത്യന്‍ വിവാഹത്തിന്റെ തലേദിവസം ബന്ധുക്കളും മറ്റും വധു, വരന്മാര്‍ക്ക് മധുരം കൊടുക്കുന്ന ചടങ്ങാണിത്. ഈ ചടങ്ങിന് വേണ്ടി സാരി ഉടുത്തായിരുന്നു മിയ എത്തിയത്. അതിന് മുന്‍പത്തെ ദിവസം കുടുംബാംഗങ്ങളും കൂട്ടുകാരികളും ചേര്‍ന്ന് മിയയ്ക്ക് സര്‍പ്രൈസ് ആയി ബ്രൈഡല്‍ പാര്‍ട്ടിയും ഒരുക്കിയിരുന്നു.


Click it and Unblock the Notifications











