അമ്മയും മകളും പുലിയാണ് കേട്ടോ!! സാഹസിക പ്രകടനവുമായി നടി മിയയും അമ്മയും, ചിത്രങ്ങൾ കാണാം...
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നമിതയുടേയും അമ്മയുടേയും സ്കൈ ഡൈവിങ്ങിനെ കുറിച്ചാണ്.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മിയ ജോർജ്. കഠിന പ്രയത്നം കൊണ്ട് സിനിമയിൽ ഒരു നിലയുറപ്പിച്ച താരമാണ് മിയ്. ചുരുങ്ങി സമയം കൊണ്ടാണ് മിയ എല്ലാവരുടേയും പ്രിയങ്കരിയായി മാറിയത്. മിയ ജീവൻ നൽകിയ ബോൾഡ് കഥാപാത്രങ്ങളാണ് താരത്തെ എല്ലാവരുടേയും പ്രിയങ്കരിയാക്കി മാറ്റിയത്. എന്നാൽ ജീവിതത്തിലും മിയ അല്‌പം ബോൾഡാണ് കേട്ടോ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടി മിയയുടേയും അമ്മയുടേയും സ്കൈ ഡൈവിങ്ങിനെ കുറിച്ചാണ്. സ്കൈ ഡൈവിങ്ങ് എല്ലാവരേയും കൊണ്ട് ചെയ്യാൻ പറ്റുന്ന ഒന്നല്ല. അതിനും നല്ല ധൈര്യവും മനക്കട്ടിയും വേണം. ഇവിടെ താരവും അമ്മയും വളരെ കൂളായിട്ടാണ് സ്കൈ ഡൈവിങ്ങ് നടത്തിയത്. കൂടാതെ ഈ സാഹസീക യാത്രയെ കുറിച്ചുള്ള അനുഭവം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സാഹസിക യാത്രയിൽ തന്റെ ഏറ്റവും നല്ല കൂട്ട് അമ്മയാണെന്നും മിയ ഫേസ്ബുക്കിൽ കുറിച്ചു.
മെയ് 15 എനിയ്ക്കും അമ്മയ്ക്കും സ്പെഷ്യൽ ദിവസമാണ്. കുറച്ചു നാളായി ഞങ്ങൾക്കുള്ളിലുണ്ടായിരുന്നു ഒരു ആഗ്രഹമായിരുന്നു അന്ന് സഫലമായത്. അതിന്റെ അനുഭവം പങ്കുവെയ്ക്കാൻ വാക്കുകളില്ല. ദൈവത്തിനോട് നന്ദി പറയുന്നുവെന്ന് മിയ ഫേസ്ബുക്കില് കുറിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്നുമാണ് ഇരുവരും സ്കൈ ഡൈവിങ്ങ് നടത്തിയത്. കൂടാതെ മിയയും അമ്മയും സ്കൈ ഡൈവിങ്ങ് നടത്തുന്നതിന്റെ ചിത്രങ്ങളും ഫോസ്ബുക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരേയും പ്രശംസിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications











