»   » താര രാജാക്കന്മാരെയും നസ്രിയയെയും മറികടന്ന് മിയ നേടിയ ഫേസ്ബുക്ക് ലൈക്ക് എത്രയാണെന്നറിയാമോ?

താര രാജാക്കന്മാരെയും നസ്രിയയെയും മറികടന്ന് മിയ നേടിയ ഫേസ്ബുക്ക് ലൈക്ക് എത്രയാണെന്നറിയാമോ?

By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ രാജാക്കന്മാര്‍ ലാലേട്ടനും മമ്മുട്ടിയുമാണെങ്കിലും യുവതാരങ്ങളില്‍ പലരും അവരെ മറികടന്നിരിക്കുകയാണ്. ഫേസ്ബുക്ക് ലൈക്കിലുടെയാണ് താരരാജക്കന്മാരെ പിന്തള്ളി മിയ മുന്നിലെത്തിയിരിക്കുന്നത്.

നസ്രിയയായിരുന്നു ഇത്രയും കാലം മുന്നില്‍ നിന്നിരുന്നതെങ്കിലും 76 ലക്ഷം ലൈക്കുകളാണ് നസ്രിയയ്ക്ക് കിട്ടിയിരുന്നത്. എന്നാല്‍ 10 മില്യണ്‍ നേടിയാണ് മിയ എല്ലാവരെയും കടത്തിവെട്ടിരിക്കുന്നത്.

മിയയുടെ ലൈക്കുകള്‍

കേരളത്തിലെ സിനിമ താരങ്ങളില്‍ ഫേസ്ബുക്കില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടിയാണ് മിയ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു കോടി ലൈക്കുകളാണ് മിയ നേടിയിരിക്കുന്നത്.

തെലുങ്കിലെ അഭിനയം

മിയ തെലുങ്കില്‍ അഭിനയിക്കാന്‍ പോയതോട് കൂടിയാണ് ഇത്രയധികം ലൈക്കുകള്‍ കിട്ടിയിരിക്കുന്നത്. ഇതോടെ കേരളത്തില്‍ നിന്നും ആദ്യമായി 10 മില്യണ്‍ ലൈക്കുകള്‍ നേടുന്ന താരമായി മാറിയിരിക്കുകയാണ് നടി.

നസ്രിയയെ കടത്തിവെട്ടി

ഫേസ്ബുക്ക് ലൈക്കുകളുടെ കാര്യത്തില്‍ നസ്രിയയായിരുന്നു മുന്നില്‍. എന്നാല്‍ 76 ലക്ഷത്തിലെത്തി നില്‍ക്കുന്ന നസ്രിയയെ എളുപ്പത്തിലാണ് മിയ മറികടന്നിരിക്കുന്നത്.

തൊട്ട് പിന്നാലെ ദുല്‍ഖര്‍

49 ലക്ഷമാണ് ദുല്‍ഖറിന് ഫേസ്ബുക്കില്‍ ലൈക്ക് കിട്ടിയിരിക്കുന്നത്. മിയയുടെയും നസ്രിയയുടെയും പിന്നാലെ എത്തണമെങ്കില്‍ ഇനിയും ഒരുപാട് ദൂരമുണ്ട്.

മോഹന്‍ലാലിന് പോലുമില്ല

വലിയ ആരാധകരുടെ പിന്‍ബലമുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ലാലേട്ടന്‍ വളരെ പിന്നിലാണ്. 43 ലക്ഷം ലൈക്കുകള്‍ മാത്രമെ അദ്ദേഹത്തിനുള്ളു.

മമ്മുട്ടിയും വളരെ പിന്നിലാണ്

സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും മമ്മുട്ടിയ്ക്കും ലൈക്കുകള്‍ വളരെ കുറവാണ്. 36 ലക്ഷമാണ് മമ്മുട്ടിക്ക് കിട്ടിയിരിക്കുന്ന ലൈക്കുകള്‍.

English summary
Miya George is miles ahead of her contemporaries and with more than10 Million likes
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam