ഭര്‍ത്താവാകുന്നതിന് മുന്‍പേ അശ്വിനെ കൊണ്ട് അങ്ങനൊന്ന് എഴുതി വാങ്ങി! അതാണ് പ്രണയത്തിന്റെ തെളിവെന്ന് നടി മിയ

ടെലിവിഷന്‍ സീരിയലില്‍ നിന്നും മലയാള സിനിമയിലേക്ക് എത്തി പിന്നീട് മുന്‍നിര നായികയായി മാറിയ നടിയാണ് മിയ ജോര്‍ജ്. മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ നടി വിവാഹം കഴിച്ചെങ്കിലും അഭിനയത്തില്‍ സജീവമാണ്. അതേ സമയം തന്റെ വിവാഹത്തെ പറ്റിയും കുടുംബജീവിതത്തെ പറ്റിയുമൊക്കെ മിയ പറഞ്ഞ കാര്യങ്ങളും വൈറലായി മാറിയിരുന്നു.

പ്രണയദിനത്തോട് അനുബന്ധിച്ച് തന്റെ പ്രണയത്തെ പറ്റി മിയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഇതുവരെയുള്ള ജീവിതത്തില്‍ ഒരിക്കല്‍ പോലും തനിക്ക് പ്രണയലേഖനമൊന്നും കിട്ടിയിട്ടില്ലെന്ന് പറയുകയാണ് നടി. അതുകൊണ്ട് തന്നെ അങ്ങനൊരു ലവ് ലെറ്റര്‍ വേണമെന്ന ആഗ്രഹം കൊണ്ട് ഭര്‍ത്താവിനെ കൊണ്ട് തന്നെ എഴുതിപ്പിച്ചെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തിലൂടെ മിയ പറയുന്നത്.

miyageorge

'വിവാഹത്തിന് മുമ്പ് ഞങ്ങള്‍ക്ക് പ്രണയദിന ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് മിയ പറയുന്നത്. കാരണം ഞങ്ങളുടേത് വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. മാര്‍ച്ചില്‍ ആയിരുന്നു ഞങ്ങളാദ്യമായി കണ്ടത്. അപ്പോഴേക്കും ഫെബ്രുവരിയില്‍ വാലന്റൈന്‍സ് ദിനം കഴിഞ്ഞിരുന്നു. അതും കോവിഡ് സമയത്ത്.

ലോക്ഡൗണ്‍ ആയതിനാല്‍ ഫോണിലൂടെ ആയിരുന്നു കൂടുതല്‍ സംസാരം. ആ ഒരു സമയത്തെ വേണമെങ്കില്‍ പ്രണയകാലം എന്ന് വിളിക്കാം. ഞങ്ങള്‍ വാലന്റൈന്‍സ് ദിനമൊന്നും ആഘോഷിക്കാറില്ല. കഴിഞ്ഞ വര്‍ഷം വാലന്റൈന്‍സ് ഡേയുടെ അന്നു രാത്രി പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയത് ഓര്‍മയുണ്ട്.

എന്നാല്‍ എനിക്കൊരു പ്രണയ ലേഖനം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ അശ്വിനോട് അത് പറഞ്ഞ് എഴുതി വാങ്ങിയിട്ടുണ്ട്. എനിക്ക് പ്രണയലേഖനം ഇതുവരെ കിട്ടിയിട്ടില്ല ഒരെണ്ണം വേണം എന്ന് പറഞ്ഞു. ലോക്ഡൗണ്‍ ആയതുകൊണ്ട് തരാന്‍ നിര്‍വാഹമില്ല. അശ്വിന്‍ അവരുടെ വീട്ടിലും ഞാന്‍ എന്റെ വീട്ടിലും ആയിരുന്നു. 'കയ്യില്‍ തരാന്‍ ഓപ്ഷന്‍ ഇല്ലല്ലോ മെസേജ് അയക്കാം' എന്ന് അശ്വിന്‍ പറഞ്ഞു.

miyageorge

ഞാന്‍ പറഞ്ഞു പറ്റില്ല പേപ്പറില്‍ ആണ് പ്രണയലേഖനം എഴുതുക, എനിക്ക് എഴുതി തരണം. അങ്ങനെ അശ്വിന്‍ ഒരു പേപ്പറില്‍ ഒരു കത്ത് എഴുതി ഫോട്ടോ എടുത്ത് അയച്ചുതന്നു. പിന്നീട് നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ അത് വാങ്ങി സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതാണ് എന്റെ പ്രണയത്തിന്റെ തെളിവ്.

പ്രണയം ആഘോഷിക്കാന്‍ ഒരു പ്രത്യേക ദിവസം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല. പ്രണയം എന്നും ഉണ്ടാകേണ്ട ഒരു കാര്യമാണ് അതിനെ ഒരു ദിവസത്തേക്ക് ഒതുക്കേണ്ട കാര്യമില്ല. ജീവിതം മുഴുവന്‍ പ്രണയിച്ചുകൊണ്ടിരിക്കുക. ഞങ്ങള്‍ എന്നും പ്രണയിക്കുകയാണെന്നും.' മിയ പറയുന്നു.

2020 ല്‍ കൊവിഡ് വ്യാപിച്ച് നില്‍ക്കുന്ന സമയത്തായിരുന്നു താനും വിവാഹിതയാവാന്‍ പോവുകയാണെന്ന് മിയ വെളിപ്പെടുത്തുന്നത്. ഭര്‍ത്താവ് അശ്വിനെ പറ്റിയും വിവാഹത്തിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചുമൊക്കെ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. മാത്രമല്ല വിവാഹം കഴിഞ്ഞ് ആദ്യ മാസം തന്നെ നടി ഗര്‍ഭിണിയാവുകയും ചെയ്തു.

ഗര്‍ഭകാലത്തെ പറ്റി നടി പുറംലോകത്തോട് ഒന്നും പറഞ്ഞില്ലെങ്കിലും ഏഴാം മാസത്തില്‍ തന്നെ കുഞ്ഞിന് ജന്മം കൊടുക്കുകയായിരുന്നു. ഇപ്പോള്‍ മകന്‍ ലൂക്കയുടെയും ഭര്‍ത്താവ് അശ്വിനുമൊപ്പം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് നടി. പ്രസവം കഴിഞ്ഞ് അധികം വൈകാതെ മിയ അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. ഇടയ്ക്ക് കോബ്ര എന്ന ചിത്രത്തിലൂടെ തമിഴിലേക്കും മിയ അഭിനയിക്കാന്‍ പോയിരുന്നു.

More from Filmibeat

Read more about: miya george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X