ഡ്രൈവിംഗ് ലൈസന്‍സിലേക്ക് തന്നെ സജസ്റ്റ് ചെയ്തത് അദ്ദേഹം! വെളിപ്പെടുത്തി മിയ ജോര്‍ജ്ജ്
മലയാളത്തില്‍ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന താരമാണ് മിയാ ജോര്‍ജ്ജ്. യുവതാരങ്ങളുടെയെല്ലാം നായികയായ നടിയുടെ എറ്റവും പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായിട്ടാണ് നടി എത്തുന്നത്. ഡ്രൈവിംഗ് ലൈസന്‍സില്‍ മിയയുടെ പ്രകടനത്തെയും ചിത്രം കണ്ടവര്‍ പ്രശംസിക്കുന്നുണ്ട്. തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു തരം കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. ലാല്‍ ജൂനിയറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഡ്രൈവിംഗ് ലൈസന്‍സിലേക്ക് തന്നെ സജസ്റ്റ് ചെയ്തതാരാണെന്നുളള കാര്യം മിയ വെളിപ്പെടുത്തിയിരുന്നു. പൃഥ്വിരാജാണ് തന്നെ പടത്തിലേക്ക് സജസ്റ്റ് ചെയ്തതെന്നാണ് നടി പറഞ്ഞത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും നടി മനസുതുറന്നിരുന്നു. എന്റെ ഈ സിനിമയിലെ റോള്‍ എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഏറെ പുതുമയുളളതാണ്. കാരണം അസ്ഥാനത്ത് ഡയലോഗടിക്കുക, കാര്യങ്ങള്‍ പൊലിപ്പിച്ച് പറയുക, അങ്ങനത്തെ സ്വഭാവമുളള ക്യാരക്ടറാണ്.
ഞാനിതുവരെ അങ്ങനൊരു വേഷം ചെയ്തിട്ടേയില്ല. എന്റെയടുത്തുനിന്ന് അത് പലരും പ്രതീക്ഷിക്കുന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം പടം കണ്ട് കഴിഞ്ഞ് പ്രേക്ഷകരില്‍ നിന്ന് അഭിപ്രായം ചോദിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ക്കൊക്കെ അത്ഭുതമാണ് തോന്നിയത്. മിയ ജോര്‍ജ്ജ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications