അശ്വിനോട് ചേര്‍ന്നുനിന്ന് മിയ, പുതിയ സന്തോഷത്തിന് കാരണം ഇതാണ്, മമ്മി പകര്‍ത്തിയ ചിത്രങ്ങള്‍ വൈറല്‍

അടുത്തിടെയായിരുന്നു മിയ വിവാഹിതയായത്. ലോക് ഡൗണ്‍ സമയത്തായിരുന്നു വിവാഹം. വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. മാട്രിമോണിയലിലൂടെയായിരുന്നു മിയയ്ക്കായി വരനെ കണ്ടെത്തിയത്. ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പായിരുന്നു മിയയെ ജീവിതസഖിയാക്കിയത്. ഇവരുടെ വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മിയ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകരും അറിയാറുണ്ട്.

വിവാഹത്തിന് ശേഷം ഇരുവരും ചാനല്‍ പരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. മിയയെക്കുറിച്ച് വാചാലനായാണ് അശ്വിനെത്തിയത്. വിവാഹ ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു. വിവാഹ ശേഷം അഭിനയം നിര്‍ത്തുന്ന നായികമാരുടെ ഇടയിലേക്ക് മിയയും സ്ഥാനം പിടിക്കുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മിയയുടെ കരിയറിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്.

ഇടവേളയ്ക്ക് ശേഷമായി താനെത്തുന്നുണ്ടെന്നറിയിച്ച് മിയ എത്തിയിരുന്നു. ഗാര്‍ഡിയന്‍ എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മിയ എത്തിയത്. ഇടവേളയ്ക്ക് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ സംതൃപ്തരായിരുന്നു. മിയയും അശ്വിനും ഒരുമിച്ചുള്ള ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ഇരുവരേയുമാണ് ചിത്രത്തില്‍ കണ്ടത്.

Miya

ഈ മനുഷ്യനില്‍ അഡിക്റ്റാണ് താനെന്നായിരുന്നു മിയ കുറിച്ചത്. അമ്മയാണ് മിയയുടേയും അശ്വിന്റേയും ഫോട്ടോ പകര്‍ത്തിയത്. മിയ ഒരുപാട് സംസാരിക്കുന്ന പ്രകൃതമാണ്, കേട്ടിരിക്കാന്‍ ഏറെയിഷ്ടമുള്ളയാളാണ് അശ്വിന്‍. പല കാര്യങ്ങളിലും സമാനമായ താല്‍പര്യമുണ്ട് തങ്ങള്‍ക്കെന്ന് ഇരുവരും പറഞ്ഞിരുന്നു. മിയയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് സഹോദരിയും എത്താറുണ്ട്. മിയയുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്.

ശിവദയായിരുന്നു ആദ്യം തന്നെ സ്‌നേഹം അറിയിച്ചത്. പാരീസ് ലക്ഷ്മിയും സ്‌നേഹം അറിയിച്ചെത്തിയിരുന്നു. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലെത്തി താരമായി മാറുകയായിരുന്നു മിയ. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X