പൂക്കളമിട്ട് സദ്യയൊരുക്കി മിയയുടെ ഓണാഘോഷം! വൈറല്‍ വീഡിയോ
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികയാണ് നടി മിയാ ജോര്‍ജ്ജ്. മിനിസ്‌ക്രീന്‍ രംഗത്തും നിന്നും സിനിമയിലേക്ക് എത്തിയ താരം മോളിവുഡില്‍ മുന്‍നിര നായികയായി തിളങ്ങിയിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ മിയ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രം മിയയുടെതായി വലിയ വിജയം നേടിയിരുന്നു.
സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമത്താണ് അടുത്തിടെ നടി വിവാഹത്തെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് നടിയുടെ മനസമ്മത ചടങ്ങ് നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു. കോട്ടയം സ്വദേശി അശ്വിന്‍ ഫിലിപ്പാണ് മിയയുടെ പ്രതിശ്രുത വരന്‍. പാലാ സെന്‍റ് തോമസ് കത്തീഡ്രലിലായിരുന്നു ഇവരുടെ മനസ്സമത ചടങ്ങുകള്‍ നടന്നത്. വിവാഹം വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണെന്ന് മിയ തന്നെ നേരത്തെ തുറന്നുപറഞ്ഞിരുന്നു.

അതേസമയം വിവാഹ ഒരുക്കങ്ങള്‍ക്കിടെ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച മിയയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഇത്തവണ കുടുംബത്തോടൊപ്പം പാലായിലെ വീട്ടില്‍ വെച്ചായിരുന്നു നടിയുടെ ഓണം. മിയയുടെ സഹോദരി ജിനിയാണ് ഇതിന്റെ വീഡിയോ തന്റെ യൂടൂബ് ചാനലില്‍ പങ്കുവെച്ചത്. മിയയുടെ സഹോദരിയും ഭര്‍ത്താവും മകളുമെല്ലാം ഇത്തവണ ഓണത്തിന് വീട്ടിലുണ്ടായിരുന്നു.

ഓണത്തിന് പൂക്കളവും സദ്യയുമൊരുക്കുന്നതെല്ലാം വീഡിയോയിലുണ്ടായിരുന്നു. അതേസമയം സെപ്റ്റംബറിലാണ് നടിയുടെ വിവാഹം. ബിസിനസുകാരനാണ് മിയയുടെ പ്രതിശ്രുത വരനായ അശ്വിന്‍. മിയയുടെ വിവാഹ വാര്‍ത്ത എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. അടുത്തിടെയായിരുന്നു തന്റെ പ്രതിശ്രുത വരനായ അശ്വിന്‍ ഫിലിപ്പിനെ നടി എല്ലാവര്‍ക്കും പരിചയപ്പെടുത്തിയത്.

പ്രണയ വിവാഹമല്ലെന്നും മാട്രിമോണി വഴി വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചതാണെന്നും നടി അറിയിച്ചിരുന്നു. ഇവരുടെ മനസമ്മത ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. പിന്നാലെ മിയയ്ക്കും അശ്വിനും ആശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാ ലോകവും ഒന്നടങ്കം എത്തിയിരുന്നു.

നടിയ്ത്ക്കും പ്രതിശ്രുത വരനായ അശ്വിനും ആശംസകളുമായി സുഹൃത്തുക്കളായ ഗോവിന്ദ് പത്മസൂര്യ, വിനയ് ഫോര്‍ട്ട്, അനു സിത്താര, മുക്ത, ശ്രിന്ദ, ശ്രുതി ലക്ഷ്മി, പാരീസ് ലക്ഷ്മി, ആര്യ തുടങ്ങിയ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതേസമയം നടി ഭാവനയുടെ കല്യാണം കഴിഞ്ഞ സമയം മുതലേ മിയയുടെ വിവാഹകാര്യം അമ്മ മനസില്‍കൊണ്ടു നടന്നിരുന്നു.

ഒടുവില്‍ മിയയുടെ അമ്മ തന്നെയാണ് മകള്‍ക്ക് അശ്വിനെ കണ്ടെത്തികൊടുക്കുന്നത്. മാട്രിമോണി സൈറ്റില്‍ അശ്വിന്റെ ചിത്രം കണ്ട് ഇഷ്ടപ്പെട്ട അമ്മ മിയയെ ഫോട്ടോ കാണിച്ചു കൊടുക്കുകയായിരുന്നു. മാട്രിമോണിയില്‍ ആയിരത്തോളം പ്രൊഫൈലുകളില്‍ നിന്നാണ് മിയയുടെ അമ്മ ഒടുവില്‍ അശ്വിനെ കണ്ടെത്തിയത്. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ കൂടിയാണ് മിയയുടെ പ്രതിശ്രുത വരനായ അശ്വിന്‍. ഡ്രൈവിംഗ്, സ്‌പോര്‍ട്‌സ് പോലുളള സമാന ഇഷ്ടങ്ങള്‍ ഇരുവര്‍ക്കുമുണ്ട്.


Click it and Unblock the Notifications