»   » മിയ ജോര്‍ജ് ആദ്യമായി മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു!

മിയ ജോര്‍ജ് ആദ്യമായി മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു!

By: Sanviya
Subscribe to Filmibeat Malayalam

വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന് ശേഷം മിയയ്ക്ക് മലയാളത്തില്‍ നിന്നൊരു മികച്ച ഓഫര്‍. 'ദ ഗ്രേറ്റ് ഫാദര്‍' എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട വേഷമാണ് മിയയെ തേടിയെത്തിയിരിക്കുന്നത്.

മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച മിയ ഇത് ആദ്യമായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


വീണ്ടും ഡോക്ടര്‍ വേഷം

ചിത്രത്തില്‍ മിയ ഡോക്ടറുടെ വേഷം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അനാര്‍ക്കലി എന്ന ചിത്രത്തില്‍ മിയയ്ക്ക് ഡോക്ടറുടെ വേഷമായിരുന്നു.


മമ്മൂട്ടി-സ്‌നേഹ

സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക വേഷം അവതരിപ്പിക്കുന്നത്. ഭാര്യാ വേഷമാണ് സ്‌നേഹയ്ക്ക്, നേരത്തെ തുറുപ്പു ഗുലാന്‍, പ്രമാണി എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.


സംവിധാനം

നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്യ, മാളവിക, മണികണ്ഠന്‍ ആചാരി, അനിഖ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിര്‍മാണം

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.മിയയുടെ ഫോട്ടോസിനായ്

English summary
Miya George All Set To Share Screen Space With Mammootty!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam