മിയയും ഭാവിവരനായ അശ്വിന്‍ ഫിലിപ്പും! വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടു! കാണൂ!

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രിയായ മിയ ജോര്‍ജ് വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ടെലിവിഷനില്‍ നിന്നായിരുന്നു താരം ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. പൃഥ്വിരാജ് ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സിലായിരുന്നു താരത്തെ കണ്ടത്. വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയായാണ് മിയയും അശ്വിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയത്.

അനാര്‍ക്കലി, റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, പാവാട, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, അല്‍മല്ലു തുടങ്ങിയ സിനിമകളിസെ മിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും താരം സജീവമായിരുന്നു. സിനിമാതിരക്കുകള്‍ക്കിടയിലും മിനിസ്‌ക്രീനിലും സജീവമാണ് താരം. വിധികര്‍ത്താവായി റിയാലിറ്റി ഷോകളില്‍ മിയ എത്താറുണ്ട്. അശ്വിന്‍ ഫിലിപ്പും മിയയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആലോചിച്ചുറപ്പിച്ച വിവാഹമാണ്

ആലോചിച്ചുറപ്പിച്ച വിവാഹമാണ്

മിയയുടെ വിവാഹത്തെക്കുറിച്ച് കേട്ടപ്പോള്‍ പ്രേക്ഷകര്‍ ആദ്യം ചോദിച്ചത് വരന്‍ ആരാണെന്നായിരുന്നു. കോട്ടയം സ്വദേശിയായ ബിസിനസുകാരന്‍ അശ്വിന്‍ ഫിലിപ്പാണ് താരത്തെ ജീവിതസഖിയാക്കുന്നത്. അശ്വിന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടത്തിയത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണിത്. കൊറോണയുടെ സാഹചര്യത്തില്‍ വിവാഹം വൈകും. കുറച്ച് മാസങ്ങള്‍ക്ക് ശേഷമായാണ് വിവാഹം നടത്തുന്നതെന്നായിരുന്നു താരത്തിന്റെ മാതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.

സെപ്റ്റംബറില്‍

സെപ്റ്റംബറില്‍

സെപ്റ്റംബറിലായിരിക്കും വിവാഹമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. താരങ്ങളുള്‍പ്പടെ നിരവധി പേരെ വിവാഹത്തിന് പങ്കെടുപ്പിക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. അതിനാല്‍ത്തന്നെ മാസങ്ങള്‍ക്ക് ശേഷമായിട്ടായിരിക്കും വിവാഹം നടത്തുന്നത്. കുടുംബാംഗങ്ങളായിരുന്നു വിവാഹനിശ്ചയത്തില്‍ പങ്കെടുത്തത്. ലോക് ഡൗണിന് മുന്‍പായാണ് വിവാഹനിശ്ചയത്തീയതി തീരുമാനിച്ചത്. ലോക് ഡൗണായപ്പോള്‍ ഇത് മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ഇരുകുടുംബാംഗങ്ങളും.

 സഹോദരിയുടെ പ്രതികരണം

സഹോദരിയുടെ പ്രതികരണം

വിവാഹനിശ്ചയം വൈകാതെ തന്നെ ഔദ്യോഗികമായി നടത്തുമെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മിയയുടെ സഹോദരിയായ ജിനി ജോര്‍ജിനോട് ആരാധകര്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. യൂട്യൂബ് ചാനലിന് കീഴിലായാണ് കമന്റുകളുമായി ആരാധകരെത്തിയത്. വൈകാതെ തന്നെ വിവാഹത്തീയതി പുറത്തുവിടുമെന്നും ജിനി വ്യക്തമാക്കിയിട്ടുണ്ട്. വിവാഹനിശ്ചയത്തെക്കുറിച്ച് മിയയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലായിരുന്നു സഹോദരിയോട് ഇതേക്കുറിച്ച് ചോദിച്ചത്.

വധൂവരന്‍മാരുടെ വേഷം

വധൂവരന്‍മാരുടെ വേഷം

മിയയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. തികച്ചും ലളിതമായ ചടങ്ങാണ് അശ്വിന്റെ വീട്ടില്‍ നടന്നത്. ചുരിദാറണിഞ്ഞായിരുന്നു മിയ എത്തിയത്. വെളുത്ത നിറത്തിലുള്ള ഷര്‍ട്ടണിഞ്ഞായിരുന്നു അശ്വിന്‍ എത്തിയത്. കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ളതും മിയയും അശ്വിനും ഒരുമിച്ചുള്ളതുമായ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അതീവ സന്തോഷത്തോടെയാണ് മിയയും അശ്വിനും ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിട്ടുള്ളത്.

 മിയയുടെ പോസ്റ്റ്

മിയയുടെ പോസ്റ്റ്

അശ്വിനൊപ്പമുള്ള ഫോട്ടോയുമായി മിയയും എത്തിയിട്ടുണ്ട്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്നും താരം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. താരങ്ങളും ആരാധകരുമൊക്കെ മിയയ്ക്ക് ആശംസ അറിയിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. ഭാമയുടേയും പാര്‍വതി നമ്പ്യാരുടെയും വിവാഹത്തിന് പിന്നാലെയായാണ് മിയ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X