For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിനൊപ്പം മിയയും! തനീഷയായി ബ്രദേഴ്‌സ് ഡേയില്‍ താരവും! ഓണം ബോക്‌സോഫീസ് പൃഥ്വിക്ക് സ്വന്തമാവുമോ

    |

    റിലീസിന് മുന്‍പ് തന്നെ പല സിനിമകളും തരംഗമായി മാറാറുണ്ട്. വ്യത്യസ്തമായ പ്രമോഷന്‍ രീതികളുമായാണ് ഓരോ സിനിമയും എത്താറുള്ളത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ റിലീസിന് മുന്‍പ് തന്നെ തരംഗമായി മാറാറുണ്ട്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ ബ്രദേഴ്‌സ് ഡേയില്‍ നായകനായി എത്തുന്നത് പൃഥ്വിരാജാണ്. ലൂസിഫറിന് പിന്നാലെയായി അടുത്ത സിനിമയുമായി എത്തുകയാണ് താരപുത്രന്‍. നീണ്ട നാളുകള്‍ക്ക് ശേഷം ആക്ഷനും കോമഡിയുമൊക്കെയായി ഫാമിലി എന്റര്‍ടൈനറുമായി എത്തുകയാണ് അദ്ദേഹം. നേരത്തെ പുറത്തുവന്ന ടീസര്‍ കണ്ടതോടെയാണ് ആരാധകരും ഇക്കാര്യം ഉറപ്പിച്ചത്. നാളുകള്‍ക്ക് ശേഷം പഴയ രാജുവിനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

    ശ്രീനിയോടൊപ്പമുള്ള ആദ്യ സ്വപ്‌നം സഫലീകരിച്ചുവെന്ന് പേളി! ഭാര്യയുടെ സന്തോഷം പങ്കുവെച്ച് ശ്രീനിയും!

    ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട താരമായ ഐശ്വര്യയ്ക്ക് തൊട്ടതെല്ലാം പൊന്നാക്കുന്ന നായിക എന്ന വിശേഷണവും സ്വന്തമാണ്. ഇത്തവണത്തെ വരവ് എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനകം ഉയര്‍ന്നുവന്നിരുന്നു. ചിത്രത്തില്‍ മിയയും അഭിനയിക്കുന്നുണ്ടെന്നുള്ള വിവരും താരത്തിന്‍രെ കഥാപാത്രത്തെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട് ഇപ്പോള്‍.

    Brothers Day

    തനീഷ എന്ന കഥാപാത്രത്തെയാണ് മിയ അവതരിപ്പിക്കുന്നത്. മുസ്ലിം വേഷത്തിലെത്തുന്ന താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ ഓണത്തിന് സിനിമയെത്തുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമൊക്കെ ബോക്‌സോഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ അന്തിമ വിജയം ആര്‍ക്കായിരിക്കുമെന്ന ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തവണത്തെ ഓണം പൃഥ്വിരാജിന് തന്നെയാണെന്നാണ് ആരാധകരും പറയുന്നത്. പൃഥ്വിരാജിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

    English summary
    Prithviraj Shares Miya's Character Poster In Brothers Day.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X