ഗോസിപ്പല്ല, മിയ പിറന്നാളാഘോഷിച്ചത് ജിപിയ്ക്കൊപ്പം
ഷൂട്ടിംഗ് സെറ്റില്‍ മിയയ്ക്ക് പിറന്നാള്‍ ആഘോഷം. 23 ാം പിറന്നാളാണ് മിയ, നടന്‍ ഗോവിന്ദ് പത്മസൂര്യ (ജിപി)യ്‌ക്കൊപ്പം ആഘോഷിച്ചത്. മുന്‍പ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ താരങ്ങളായിരുന്നു മിയയും ജിപിയും. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന '32ാം അധ്യായം 23ാം വാക്യം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലാണ് മിയയും ജിപിയും ഒന്നിച്ച് പിറന്നാളാഘോഷിച്ചത്. ജിപി ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു .
പിറന്നാളാണെങ്കിലും അക്കാര്യം മിയ ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ മിയയുടെ ബര്‍ത്ത് ഡേ കൃത്യമായി അറിയാമായിരുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മിയയെ ഞെട്ടിച്ച് കൊണ്ട് പിറന്നാള്‍ സമ്മാനം നല്‍കുകയായിരുന്നു.

പിറന്നാളാണെന്ന് അറിയാമെങ്കിലും മിയയെ ആശംസിയ്‌ക്കേണ്ടെന്ന് തങ്ങള്‍ തീരുമാനിച്ചിരുന്നതായി ജിപി പറയുന്നു . പതിനൊന്ന് മണിയോടെ ഒരു ഷോട്ട് എടുക്കാന്‍ തയ്യാറായി എത്തിയ മിയയെ കേക്ക് മുറിയ്ക്കാന്‍ ക്ഷണിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഞെട്ടിയ്ക്കുകയായിരുന്നു. നവാഗതരായ ഗോകുല്‍ രാമകൃഷ്ണന്‍, അര്‍ജ്ജുന്‍ പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. എന്തായാലും പിറന്നാളിന് ലഭിച്ച സര്‍പ്രൈസ് ട്രീറ്റിനെപ്പറ്റി മിയയും ഫേസ്ബുക്കിലെഴുതി .


Click it and Unblock the Notifications