»   » മിയ ബോളിവുഡിലേക്കില്ല!!! വാര്‍ത്തകള്‍ തെറ്റ്??? മാധ്യമങ്ങളെ വഴി തെറ്റിച്ചത് ആ തിരുത്ത്!!!

മിയ ബോളിവുഡിലേക്കില്ല!!! വാര്‍ത്തകള്‍ തെറ്റ്??? മാധ്യമങ്ങളെ വഴി തെറ്റിച്ചത് ആ തിരുത്ത്!!!

By: Karthi
Subscribe to Filmibeat Malayalam

മലയാള താരങ്ങള്‍ തമിഴിലേക്കും തെലുങ്കിലേക്ക് പോകുന്നത് പുതിയ കാര്യമല്ല. പലരും മറ്റ് ഭാഷകളില്‍ വെന്നിക്കൊടി പാറിച്ചിട്ടുമുണ്ട്. എന്നാല്‍ ഹിന്ദിയില്‍ എത്തിയവരും വെന്നിക്കൊടി പാറിച്ചവരും കുറവല്ല. 

ബോളിവുഡിലെത്തി വെന്നിക്കൊടി പാറിച്ച നായികയാണ് അസിന്‍. മലയാളത്തിന്റെ പ്രിയതാരം മിയ ബോളിവുഡിലേക്ക് പോകുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരത്തിന്റെ കുടുംബം രംഗത്തെത്തി.  

സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ നായികയായി മിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് തെറ്റാണെന്നും അത്തരം നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നടിയുടെ കുടുംബം വ്യക്തമാക്കി.

മിയയുടെ വിക്കീപിഡിയ പേജില്‍ ആരോ നടത്തിയ തിരുത്തലാണ് തെറ്റായ വാര്‍ത്ത വരാന്‍ കാരണം. മിയ ഉടന്‍ ബോളിവുഡിലും അഭിനയിക്കുമെന്നായിരുന്നു വിക്കീപിഡിയയിലെ സൂചന. തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളുമായി തിരക്കിലാണ് മിയയിപ്പോള്‍.

വിക്കീപിഡിയായിലെ സൂചനകണ്ടാണ് മാധ്യമങ്ങള്‍ അത്തരത്തില്‍ വാര്‍ത്ത നല്‍കിയതെന്ന് മിയയുടെ അമ്മ പറഞ്ഞു. ആര്‍ക്കും തിരുത്താനും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും കഴിയുമെന്ന് അപാകതയാണ് വിക്കീപിഡിയയുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തുന്നത്. അതിന് ആശ്രയിച്ച് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ തെറ്റായത്.

മലയാളം, തമിഴ് സിനിമകളില്‍ സജീവ സാന്നിദ്ധ്യമായ മിയ തെലുങ്കിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്. മര്യാദ രാമണ്ണ ഫെയിം സുനിലിന്റെ നായികയായി ഉന്‍ഗരല രംബാബു എന്ന ചിത്രത്തിലൂടെയാണ് മിയയുടെ തെലുങ്ക് അരങ്ങേറ്റം. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.

ഉന്‍ഗരല രംബാബുവിന് ശേഷം മറ്റൊരു തെലുങ്ക് ചിത്രത്തിലും മിയ കരാറായിട്ടുണ്ട്. തമിഴില്‍ സ്വീകാര്യത നേടിയ മിയ വിജയ് ആന്റണിയുടെ നായികയായ യെമന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. റിലീസിനൊരുങ്ങുന്ന മമ്മുട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറാണ് മിയയുടെ മലയാള ചിത്രം.

English summary
News was about Miya's Bollywood debut is fake said her family. The news was she the opposite character of Ranbeer Kapoor in Sanjay Dutt biopic.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam