»   » മിയ തെലുങ്കിലേക്ക്, ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാവുന്നു, ശേഷം ബോളിവുഡില്‍

മിയ തെലുങ്കിലേക്ക്, ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാവുന്നു, ശേഷം ബോളിവുഡില്‍

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയ നടി മിയയും അന്യഭാഷയിലേക്ക് ചേക്കേറുകയാണ്. ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മിയ നായികയായി അഭിനയിക്കുന്നത്. സുനില്‍ നായകനാകുന്ന ഉന്‍ഗരല രംബാബുവിലൂടെയാണ് മിയ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നായികയ്ക്ക് അധികം റോളുകള്‍ ലഭിച്ചിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. മോഡലിങ്ങ് രംഗത്തു നിന്നുമാണ് മിയ സിനിമയിലേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മ, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ സീരിയലുകളിലും മിയ അഭിനയിച്ചിരുന്നു. തുടക്കത്തില്‍ അത്രയ്ക്ക് അഭിനയ പ്രാധാന്യമുള്ള റോളുകളൊന്നും ഈ താരത്തിന് ലഭിച്ചിരുന്നില്ല.

കൈനിറയെ ചിത്രങ്ങള്‍ ലഭിച്ചു

ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ സിനിമയിലേക്കെത്തിയത്. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ മിയയ്ക്ക് സിനിമയില്‍ അത്ര പെട്ടെന്ന് വിജയിക്കാനായില്ല. നായികയുടെ കൂട്ടുകാരിയായും, ചേട്ടന്റെ ഭാര്യയായുമൊക്കെയാണ് ആദ്യം താരം എത്തിയത്. അത്രയ്ക്ക് അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ലഭിച്ചില്ലെന്നു മാത്രമല്ല പിന്നീട് ലഭിച്ച ചിത്രങ്ങളൊന്നും ബോക്‌സോഫീസില്‍ ഹിറ്റാവുകയും ചെയ്തില്ല.

സ്റ്റേജ് ഷോ കണ്ട് ക്ഷണിച്ചു

മിയയുടെ ഒരു സ്റ്റേജ് ഷോ കണ്ടാണ് സിനിമയിലേക്ക് ക്ഷണിച്ചതെന്നാണ് ചിത്രത്തിന്‍രെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് നടിയാണെന്നും 25 ലധികം മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും അറിഞ്ഞത്.

മെഗാസ്റ്റാറിനൊപ്പം ഗ്രേറ്റ് ഫാദറില്‍

റിലീസ് ചെയ്യാനൊരുങ്ങുന്ന മെഗാസ്റ്റാര്‍ ചിത്രമായ ഗ്രേറ്റ് ഫാദറില്‍ മിയയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രമായ റെഡ് വൈനിലും മിയ വേഷമിട്ടിരുന്നു. യുവനിരയില്‍ ശ്രദ്ധേയരായ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. അനാര്‍ക്കലിയിലെ ഡോക്ടര്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബോളിവുഡിലും അരങ്ങേറുന്നു

സഞ്ജയ് ദത്തിന്‍റെ ജീവിതകഥ അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് മിയ. രണ്‍ബീര്‍ കപൂറിനൊപ്പമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

വൈറലാകുന്ന ഗ്ലാമര്‍ ചിത്രങ്ങള്‍

മിയ അഭിനയിക്കുന്ന തെലുങ്കു ചിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഗ്ലാമറസായാണ് മ്യ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ലൊക്കേഷന്‍ ചിത്രങ്ങളും പ്രചരിക്കുന്നു

തെലുങ്കു ചിത്രത്തിന്റെ ലൊക്കേഷനില്‍ ഇരിക്കുന്ന നായികയുടെ ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

English summary
Miya George debut in telugu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X