മിയാശ്രീയുടെ 369 റിലീസിങ്ങിനൊരുങ്ങുന്നു! ഇതൊരു ത്രില്ലര്‍ ചിത്രമെന്ന് നടി! സിനിമ നവംബര്‍ 23ന്
അപ്പൂപ്പന്‍ താടി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് മിയാശ്രീ. മിയ നായികാ വേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് 369. ലിവിംഗ് ടുഗെദര്‍, ഡോക്ടര്‍ ലവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹേമന്ദ് മേനോനാണ് സിനിമയില്‍ നായകവേഷത്തില്‍ എത്തുന്നത്. ജെഫിന്‍ ജോയ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും 369നെന്ന് മിയാശ്രീ തുറന്നു പറഞ്ഞിരുന്നു. ചിത്രത്തില്‍ റിതു എന്ന കഥാപാത്രമായാണ് നടി എത്തുന്നത്. "ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് ഡോക്ടറായ ആളാണ് റിതു. ഒരു പെണ്‍കുട്ടി ഫേസ് ചെയ്യുന്ന കുറെ പ്രശ്‌നങ്ങള്‍, ആരോടും പറയാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ അത് മനസിലിട്ടു വെക്കുകയും അവസാനം ചതിക്കുഴിയില്‍പ്പെടുകയും ചെയ്യുന്നു. അതിനെ ചൂറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോവുന്നത്.

ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയാണ് 369, മിയാശ്രീ പറഞ്ഞു. മാഗ്നെറ്റ് മൂവീസ് ആന്റ് റൈറ്റ് ആംഗിള്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ ഫാത്തിമ മേരി,എബിന്‍ ബേബി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മിയാശ്രീക്കും ഹേമന്ദിനും പുറമെ ബെന്‍ സെബാസ്റ്റ്യന്‍,ഗായകന്‍ പ്രദീപ് ബാബു,ആഷിലി ഐസക്ക്,സാദിക വേണുഗോപാല്‍,ഇഷാ ഖുറേശി,അംബികാ മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനില്‍ ഈശ്വറാണ് സിനിമയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കൊച്ചി,കാഞ്ഞിരപ്പളളി,കുട്ടിക്കാനം, പീരുമേഡ്,മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ചിത്രം നവംബര്‍ 23നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്


Click it and Unblock the Notifications











