ലാലിന്റെ മിഴികള്‍ സാക്ഷികള്‍ പ്രദര്‍ശനത്തിന്
ലാല്‍ ആരാധകര്‍ കാത്തിരിയ്‌ക്കുന്ന മാടമ്പി തിയറ്ററുകളിലെത്തുന്നതിന് മുമ്പേ മറ്റൊരു ലാല്‍ ചിത്രം കൂടി റിലീസിന് തയ്യാറാകുന്നു.
സുകുമാരിയും ലാലും അമ്മയും മകനുമായി അഭിനയിക്കുന്ന മിഴികള്‍ സാക്ഷികള്‍ എന്ന ചിത്രമാണ് ജൂണ്‍ 20ന് പ്രദര്‍ശനത്തിനെത്തുന്നത്.
സൈബര്‍ വിഷന്റെ ബാനറില്‍ വി.ആര്‍ ദാസ് നിര്‍മ്മിച്ച് അശോക് ആര്‍ നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സി.കെ ഫിലിംസും ജെഫ്രെ ഫിലിംസും ചേര്‍ന്നാണ് പ്രദര്‍ശനത്തിനെത്തിയ്‌ക്കുന്നത്.
സുകുമാരിയ്‌ക്ക് ഏറെ കാലത്തിനു ശേഷം ലഭിയ്‌ക്കുന്ന അഭിനയ സാധ്യതയുളള കഥാപാത്രമാണ് മിഴികള്‍ സാക്ഷികളിലെ കൂനിയമ്മ.
അമാനുഷികതയുടെ ആര്‍ഭാടങ്ങളില്ലാതെയുള്ള കഥാപാത്രമാണ് മോഹന്‍ലാലിന് ഈ ചിത്രത്തിലുള്ളത്.
ലാലിനും സുകുമാരിയ്‌ക്കും പുറമെ നെടുമുടി വേണു, കൊച്ചു പ്രേമന്‍, മനോജ് കെ ജയന്‍, വിനീത്, ദിനേശ് പണിക്കര്‍, മാള അരവിന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications