മന്ത്രിസ്ഥാനമോ പോയി, ഗണേഷിനിനി ആശ്രയം സിനിമ
മന്ത്രിസ്ഥാനം എന്തായാലും തെറിച്ചു. അതിനെകുറിച്ചുള്ള ചര്‍ച്ചകളും മറ്റും ഒരുപാട് നടക്കുന്നുണ്ടെങ്കിലും ഒന്നും അടുത്തൊന്നും ശരിയാകുന്ന ലക്ഷണമില്ലെന്ന് കെബി ഗണേഷ് കുമാറിന് മനസ്സിലായി തുടങ്ങി. അതുകൊണ്ട് ഇനി സിനിമയില്‍ തന്നെ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് നേതാവിന്റെ തീരുമാനം.
കുടുംബ കലഹത്തയും മന്ത്രിസ്ഥാനത്തെയും ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലും ഗണേഷ് ഈ വര്‍ഷം മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്റ് ജെന്റില്‍ മാന്‍, മുരളി ഗോപിയും ഇന്ദ്രജിത്തും മുഖ്യവേഷത്തിലെത്തിയ അപ്പ് ആന്‍ഡ് ഡൗണ്‍ മുകളിലൊരാളുണ്ട്, പ്രിയദര്‍ശന്റെ ഗീതാഞ്ജലി.

എന്തായാലും വിവാദങ്ങളെയെല്ലാം മാറ്റിവച്ച് വീണ്ടും സിനിമയില്‍ സജീവമാകുമ്പോള്‍ വെറും സഹനടനായി ഒതുങ്ങാനല്ല ഗണേഷിന്റെ തീരുമാനും. തിരുച്ചവരവില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ തന്നെയാണ് ഗണേഷ് അഭിനയിക്കുന്നത്.
അന്‍വര്‍ ഹുസൈന്‍ സംവിധാനം ചെയ്യുന്ന എംഎല്‍എ 'മുഹമ്മദ് സലീമിന്റെ ജീവിതം' എന്ന ചിത്രത്തിലാണ് ടൈറ്റില്‍ റോളായ മുഹമ്മദായി ഗണേഷ് എത്തുന്നത്. വിനോദ് ഹുഹൈന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
ഗണേഷ് കുമാര്‍ നായകനാകുന്നു എന്നതിലുപരി ഇതൊരു രാഷ്ട്രീയ ചിത്രമായിരുക്കും എന്നതാണ് പ്രത്യേകത. ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നത് മുന്‍ എംഎല്‍എ ഉമേഷ് ചള്ളിയിലാണ്.


Click it and Unblock the Notifications











