»   » പുലിമുരുകന്റെ നൂറു കോടി വിജയം, നന്ദി പറഞ്ഞ് മോഹന്‍ലാല്‍!

പുലിമുരുകന്റെ നൂറു കോടി വിജയം, നന്ദി പറഞ്ഞ് മോഹന്‍ലാല്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ നൂറു കോടി ബോക്‌സോഫീസില്‍ നേടിയതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം തുടക്കം മുതല്‍ മലയാളത്തിലെ സകല റെക്കോര്‍ഡുകളും തകര്‍ത്താണ് ബോക്‌സോഫീസിലെ ഈ നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 35 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ 100 കോടി നേട്ടം.

ഇപ്പോഴിതാ ചിത്രത്തിന്റെ നൂറ് കോടി വിജയത്തിന്റെ സന്തോഷം പങ്കു വച്ച് മോഹന്‍ലാലും. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം നൂറു കോടിയെന്ന് സ്ഥിരീകരണം നല്‍കിയത്. കൂടാതെ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും മോഹന്‍ലാല്‍ നന്ദി പറഞ്ഞു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം കാണാം.


നൂറ് കോടി ചിത്രം

മലയാളത്തില്‍ ആദ്യമായി ഏറ്റവും വേഗത്തില്‍ നൂറു കോടി കവിഞ്ഞ ചിത്രം. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ബോക്‌സോഫീസില്‍ 100 കോടി കടന്നത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ പുറത്തു വരുമ്പോഴാണ് ഇത്.


മഹാവിജയത്തിന് പിന്നില്‍

സംവിധായകന്‍ വൈശാഖ്, പ്രൊഡ്യൂസര്‍ ടോമിച്ചന്‍ മുളകുപാടം, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍, തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ, ഛായാഗ്രഹകന്‍ ഷാജി ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


ആരാധകരോടും

ഇനി നന്ദി പറയേണ്ടത് ആരാധകരായ നിങ്ങളോടാണ്. അതിലെല്ലാം ഉപരി സര്‍വ്വശക്തനോടും.


ഫേസ്ബുക്ക് പോസ്റ്റ്

100 കോടി സ്ഥിരീകരിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Moahnlal facebook post about Pulimurugan box office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X