യുകെയിൽ മോഹൻലാലിനോടൊപ്പം കാറിൽ ആശ ശരത്ത്, താരങ്ങളുടെ ഈ വീഡിയോ കണ്ട് നോക്കൂ
ആശ ശരതുമായി കാറിൽ പോകുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് മോഹൻലാലും ആശ ശരത്തും. ഇപ്പോൾ ഇവർ ഒരുമിച്ച് ഒരു സിനിമയിൽ എത്തുകയാണ്. ലോഹം എന്ന സിനിമയ്ക്ക് ശേഷം മോഹൻലാൽ രഞ്ജിത്തും ഒരുമിക്കുന്ന ചിത്രമാണ് ഡ്രാമ. ഇതിലാണ് ലാലേട്ടന്റെ നായികയായി ആശ ശരത്ത് എത്തുന്നത്. സിനിമയുടെ ചിത്രീകരണം യുകെയിൽ പുരോഗമിക്കുകയാണ്.

ഇന്ന് ലാലേട്ടൻ ഫേസ്ബുക്കിൽ ചിത്രീകരണവുമായി ബന്ധപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആശ ശരത്തുമായി കാറിൽ പോകുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മൂന്ന് വർഷത്തിനു ശേഷം മോഹൻലാലും- രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ്. ലണ്ടൻ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്തകുന്നത്. ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സിന്‍റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ മികച്ച താരനിരയാണ് അണിമിരക്കുന്നത്. മോഹൻലാൽ, ആശ ശരത്ത് ഇവരെ കൂടാതെ കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവർക്കൊപ്പം ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്.വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണനാണ്.
വീഡിയോ കാണാം


Click it and Unblock the Notifications











