ഷെര്‍ലിനെ പോലെ നേഹയും ബാഡ് ഗേളാകുന്നു
കാമസൂത്ര എന്ന സിനിമയിലൂടെ വിവാദനായികയായി മാറിയ ഷെര്‍ലിന്‍ ചോപ്ര ബാഡ് ഗേള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഷെര്‍ലിന്‍ തനിച്ചല്ല, മുബൈ മോഡല്‍ നേഹ ഖാനുമുണ്ട് ഷെര്‍ലിനൊപ്പം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍.
ഷാജി എം സംവിധാനം ചെയ്യുന്ന ചിത്രം ഫാഷന്‍ മോഡല്‍ രംഗത്തെ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. മൂന്ന് ഭാഷകളിലായി ബാഡ് ഗേള്‍ പുറത്തിറക്കും. സിനിമാ അഭിനേത്രി എന്ന നിലയില്‍ നേഹ ഖാന്റെ അരങ്ങേറ്റമാണ് ബാഡ് ഗേളിലൂടെ. നേരത്തെ നിരവധി പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടട്ടുള്ള നേഹയുടെ സ്വപ്‌നമായിരുന്നു ഒരു സിനിമയില്‍ അഭിനയിക്കുക എന്നത്.

ഇത് എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹത്തിന്റെ സാഫല്യമാണെന്ന് നേഹ പറയുന്നു. നിരവധി പരസ്യചിത്രങ്ങളില്‍ മോഡലായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ബാഡ് ഗേള്‍ എന്ന ചിത്രത്തിലൂടെ ഞാന്‍ ചിലത് പ്രതീക്ഷിക്കുന്നു- നേഹ പറഞ്ഞു.
ജൂണില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് കഴിഞ്ഞ ദിവസം കൊച്ചിയില്‍ തുടക്കമായി ഫാഷന്‍ ഷോകളുടെയും മോഡലുകളുടെയും കഥ പറയുന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടി ഒരു ഫാഷന്‍ ഷോയോടപു കൂടിയാണ് തുടങ്ങിയത്. സംവിധായകന്‍ ഷാജി എമ്മും നായിക ഷെര്‍ലിന്‍ ചോപ്രയും പരിപാടിയല്‍ പങ്കെടുത്തു. സിനിമയെ കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്ന് ഷെര്‍ലിന്‍ ചോപ്രയും പറഞ്ഞു.


Click it and Unblock the Notifications











