പാര്‍വ്വതി ഓമനക്കുട്ടന്‍ പറയുന്നു, ഞാന്‍ തിരക്കിലാണ്

By Aswathi

ഐശ്വര്യ റായി, യുക്ത മുഖേ, പ്രിയങ്കാ ചോപ്ര തുടങ്ങിയ ലോക സുന്ദരിപ്പട്ടം ചാര്‍ത്തിയ ഇന്ത്യക്കാരികളൊക്കെ ബോളിവുഡ് സിനിമകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്. കിരീടം കിട്ടിയില്ലെങ്കിലും 2008ലെ ഫസ്റ്റ് റണ്ണറപ്പാണ് മലയാളികൂടെയായ പാര്‍വ്വതി ഓമനക്കുട്ടന്‍.

മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിരവധി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ബോളിവുഡില്‍ തിളങ്ങാനായിരുന്നു പാര്‍വ്വതിയുടെ ആഗ്രഹം. ആഗ്രഹം പോലെ 'യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും പ്രതീക്ഷിച്ച ഉയര്‍ച്ചയിലെത്തിയില്ല. പിസ എന്ന ചിത്രത്തിലൂടെ വീണ്ടും പരീക്ഷണത്തിനിറങ്ങിയ പാര്‍വ്വതി പറയുന്നു ഞാനിപ്പോള്‍ തിരക്കിലാണെന്ന്. തുടര്‍ന്ന് വായിക്കൂ...

അടുത്ത ചിത്രം

പാര്‍വ്വതി ഓമനക്കുട്ടന്‍ പറയുന്നു, ഞാന്‍ തിരക്കിലാണ്

അടുത്തതായി താനൊരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുകയാണെന്നാണ് പാര്‍വ്വതി ഓമനക്കുട്ടന്‍ പറയുന്നത്.

ഒരുപാട് കഥ കേട്ടു

പാര്‍വ്വതി ഓമനക്കുട്ടന്‍ പറയുന്നു, ഞാന്‍ തിരക്കിലാണ്

നിരവധി തിരക്കഥകള്‍ കേട്ടതിന് ശേഷമാണത്രെ ഒരു സിനിമ തിരഞ്ഞെടുത്തത്.

ആദ്യ ചിത്രം

പാര്‍വ്വതി ഓമനക്കുട്ടന്‍ പറയുന്നു, ഞാന്‍ തിരക്കിലാണ്

ബോളിവുഡില്‍ തിളങ്ങാനായിരുന്നു പാര്‍വ്വതിയുടെ ആഗ്രഹം. ആഗ്രഹം പോലെ 'യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും പ്രതീക്ഷിച്ച ഉയര്‍ച്ചയിലെത്തിയില്ല.

ബില്ല 2

പാര്‍വ്വതി ഓമനക്കുട്ടന്‍ പറയുന്നു, ഞാന്‍ തിരക്കിലാണ്

ഹിന്ദിയിലെ പരീക്ഷണം ഏല്‍ക്കാതെയായപ്പോള്‍ പാര്‍വ്വതി തമിഴകത്തെത്തി. അജിത്തിനൊപ്പം ബില്ല 2 വില്‍ അഭിനയിച്ചെങ്കിലും അതും പൊട്ടി

അതോടെ തമിഴ് വിട്ടു

പാര്‍വ്വതി ഓമനക്കുട്ടന്‍ പറയുന്നു, ഞാന്‍ തിരക്കിലാണ്

ബില്ല 2 പൊട്ടിയതോടെ തമിഴില്‍ നിന്ന് അവസരങ്ങളൊന്നും വന്നില്ലെന്ന് പാര്‍വ്വതി ഓമനക്കുട്ടന്‍ തന്നെ പറയുന്നു.

കെ ക്യു

പാര്‍വ്വതി ഓമനക്കുട്ടന്‍ പറയുന്നു, ഞാന്‍ തിരക്കിലാണ്

ഒടുവില്‍ മലയാളത്തിലൊരു പരീക്ഷണത്തിനൊരുങ്ങി. കെ ക്യു. ചിത്രം റിലീസായില്ലെന്ന് മാത്രമല്ല ഇതിന്റെ പേരില്‍ ഒത്തിരി വിവാദങ്ങളുണ്ടാകുകയും ചെയ്തു.

പിന്നെയും ബി ടൗണ്‍

പാര്‍വ്വതി ഓമനക്കുട്ടന്‍ പറയുന്നു, ഞാന്‍ തിരക്കിലാണ്

ബില്ലയ്ക്ക് ശേഷം വീണ്ടും ബോളിവുഡിലേക്ക് തിരിഞ്ഞു. അങ്ങനെയാണ് പിസ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കിട്ടിയത്. ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുകയാണ് പിസ

പിസയ്ക്ക് ശേഷം

പാര്‍വ്വതി ഓമനക്കുട്ടന്‍ പറയുന്നു, ഞാന്‍ തിരക്കിലാണ്

പിസയ്ക്ക് ശേഷമാണ് തമിഴില്‍ നിന്ന് അവസരം വന്നതെന്നും വൈകാതെ ഈ ചിത്രത്തില്‍ കരാറൊപ്പിടുമെന്നും പാര്‍വ്വതി അറിയിച്ചു.

സിനിമയും മോഡലിങ്ങും

പാര്‍വ്വതി ഓമനക്കുട്ടന്‍ പറയുന്നു, ഞാന്‍ തിരക്കിലാണ്

സിനിമകളില്ലാത്ത സമയങ്ങളില്‍ താന്‍ മോഡലിങ്ങിന്റെ തിരക്കിലായിരിക്കുമെന്ന് പാര്‍വതി പറയുന്നു. സിനിമ തിരക്കുകള്‍ക്കിടയിലും മോഡലിങ്ങിനായി താന്‍ ധാരാളം യാത്ര ചെയ്യാറുണ്ടെന്നും താരം പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X