മോദിയുടെ വാക്കുകൾ ആവർത്തിച്ച് മോഹൻലാൽ!! നല്ല കാര്യങ്ങൾ ചെയ്‌താൽ നമ്മൾ ആരെങ്കിലുമൊക്കെയായി മാറും
നല്ല കാര്യങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്താൽ, നമ്മൾ ആരെങ്കിലുമായി മാറും എന്ന മോദിയുടെ വാക്കുകൾ കുട്ടികളുടെ മുന്നിൽ ആവർത്തിച്ച് നടൻ മോഹൻലാൽ. കൊച്ചി ചോയിസ് സ്കൂൾ വിദ്യാർഥികളുടെ മുന്നിലാണ് മോദിയുടെ വാക്കുളുമായി ലാലേട്ടൻ എത്തിയത്. സിബിഎസി വിദ്യാർഥികളെ അനുമോദിക്കാൻ എത്തിയ ചടങ്ങിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. താൻ ആരാവനാണ് ശ്രമിക്കേണ്ടതെന്നുളള ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്.

മോദിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. മോദിയെ നേട്ടത്തെ വാഴ്ത്തി ലാലേട്ടൻ എപ്പോഴു രംഗത്തെത്താറുണ്ട്. ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ മോദിയെ അനുമോദിച്ച് ലാലേട്ടൻ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയ്ക്ക് ആശംസ അറിയിച്ച് താരം രംഗത്തെത്തിയത്.
ഇത് രണ്ടാം ഘട്ടമാണ് മോദി സർക്കാർ അധികാരത്തിലേറുന്നത്. മെയ് 30 വൈകിട്ട് 7 മണിക്കാണ് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സത്യപ്രതിഞ്ജ ചെയ്ത അധികാരത്തിലേറുന്നത്. രാഷ്ട്രപതി ഭവനിൽവെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. പുതുമുഖങ്ങളും ഇത്തവണ നരേന്ദ്രമോദി സർക്കാരിൽ അംഗങ്ങളാകുന്നുണ്ട്.


Click it and Unblock the Notifications











