കപ്പിനും ചുണ്ടിനുമിടയില്‍ മന്ത്രിസ്ഥാനം പോയവര്‍
ദില്ലി: തിരഞ്ഞെടുപ്പില്‍ തോറ്റ അരുണ്‍ ജെയ്റ്റ്‌ലിക്കും സ്മൃതി ഇറാനിയും മന്ത്രിമാരായി. എം പി മാരല്ലാത്ത നിര്‍മല സീതാരാമനും ജാവദേക്കറിനും വരെ കിട്ടി മന്ത്രിസ്ഥാനം. എന്നാല്‍ മോദി സര്‍ക്കാരില്‍ മന്ത്രിയാകുമെന്ന് പ്രതീക്ഷ വെച്ച് കാത്തിരുന്ന പല പ്രമുഖരും നിരാശരായിപ്പോയി.
ലോഹപുരുഷന്‍ എല്‍ കെ അദ്വാനി മുതല്‍ മുരളി മനോഹര്‍ ജോഷിയും കേരളത്തിന്റെ സ്വന്തം രാജേട്ടനുമൊക്കെ പെടും നിരാശരുടെ ഈ പട്ടികയില്‍. പാര്‍ട്ടിയിലെ പേരും പെരുമയും അല്ല ചുറുചുറുക്കും അച്ചടക്കവുമാണ് മന്ത്രിസഭയിലെത്താന്‍ ആവശ്യമെന്ന സന്ദേശം കൂടിയാണ് മോദി ടീം നല്‍കുന്നത്.
മന്ത്രിക്കസേരയില്‍ നിന്നും അവസാന നിമിഷം പിടുത്തംവിട്ടുപോയ പ്രമുഖരെ നോക്കൂ.

നരേന്ദ്ര മോദി തഴഞ്ഞ പ്രമുഖര്‍
എല്‍ കെ അദ്വാനിയെ എന്തുചെയ്യും എന്നതായിരുന്നു ബി ജെ പിയുടെ ഏറ്റവും വലിയ തലവേദന. മോദിയുടെ കീഴില്‍ അദ്വാനിയെ മന്ത്രിയാക്കാമോ. ചര്‍ച്ചകള്‍ക്കൊടുവില്‍ ലിസ്റ്റ് വന്നപ്പോള്‍ ഏവരെയും അത്ഭുതപ്പെടുത്തി അദ്വാനിയുടെ പേരില്ല. വാജ്‌പേയി മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നു അദ്വാനി.

നരേന്ദ്ര മോദി തഴഞ്ഞ പ്രമുഖര്‍
ബി ജെ പിയിലെ ത്രിമൂര്‍ത്തികളില്‍ ഒരാള്‍. വാജ്‌പേയി - അദ്വാനി - ജോഷി ടീമാണ് ബി ജെ പിയെ ഇന്നത്തെ ബി ജെ പിയാക്കിയത്. ആദ്വാനിയില്ലെങ്കിലും ജോഷിയെങ്കിലും മോദി മന്ത്രിസഭയിലുണ്ടാകും എന്നായിരുന്നു പ്രതീക്ഷ.

നരേന്ദ്ര മോദി തഴഞ്ഞ പ്രമുഖര്‍
കേരളത്തില്‍ നിന്നും ഒരു കേന്ദ്രമന്ത്രി എന്ന കേരളത്തിന്റെ സ്വപ്‌നമാണ് രാജഗോപാലിന്റെ നഷ്ടത്തിലൂടെ ഇല്ലാതാകുന്നത്. തിരുവനന്തപുരത്ത് നിന്നും തോറ്റ രാജഗോപാല്‍ രാജ്യസഭ വഴിയാണ് വാജ്‌പേയി സര്‍ക്കാരില്‍ അംഗമായത്. ഇത്തവണയും അത് നടക്കുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു.

നരേന്ദ്ര മോദി തഴഞ്ഞ പ്രമുഖര്‍
കര്‍ണാടകയില്‍ ബി ജെ പി എന്നാല്‍ ബി എസ് യെഡിയൂരപ്പയായിരുന്നു ഒരു കാലത്ത്. ബി ജെ പിയിലേക്ക് തിരിച്ചുവന്ന യെഡ്ഡി മന്ത്രിസ്ഥാനത്തിനായി ചരടുവലികള്‍ നടത്തിനോക്കിയെങ്കിലും ഫലം കണ്ടില്ല. തനിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് ഒടുവില്‍ മോദിക്ക് കത്തെഴുതുകയായിരുന്നു യെഡിയൂരപ്പ

നരേന്ദ്ര മോദി തഴഞ്ഞ പ്രമുഖര്‍
യെഡിയൂരപ്പ ഇല്ലെങ്കിലും വിശ്വസ്തയായ ശോഭ കരന്ത്‌ലാജെ എങ്കിലും മോദി മന്ത്രിസഭയില്‍ ഇടം പിടിക്കും എന്ന് കരുതിയവര്‍ ഏറെയാണ്.

നരേന്ദ്ര മോദി തഴഞ്ഞ പ്രമുഖര്‍
അമ്മ മനേക ഗാന്ധി മോദി സഭയില്‍ ഇടം പിടിച്ചപ്പോള്‍ വരുണ്‍ ഗാന്ധിക്ക് ഇടം കിട്ടിയില്ല. സുല്‍ത്താന്‍പുരിയില്‍ നിന്നുള്ള എം പിയാണ് വരുണ്‍

നരേന്ദ്ര മോദി തഴഞ്ഞ പ്രമുഖര്‍
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിക്കും മോദി മന്ത്രിസഭയില്‍ ഇടം പിടിക്കാനായില്ല.

നരേന്ദ്ര മോദി തഴഞ്ഞ പ്രമുഖര്‍
ന്യൂനപക്ഷ ക്ഷേമം ഷാനവാസ് ഹുസൈനായിരിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ മത്സരിച്ച് തോറ്റത് ഹുസൈന് പാരയായി


Click it and Unblock the Notifications











