»   » മമ്മൂട്ടി പറഞ്ഞു മോഹന്‍ലാല്‍ പേജ് ലോഞ്ച് ചെയ്തു...! ഒടുവില്‍ അമ്മയ്ക്കും ഫേസ്ബുക്ക് പേജ് ആയി!

മമ്മൂട്ടി പറഞ്ഞു മോഹന്‍ലാല്‍ പേജ് ലോഞ്ച് ചെയ്തു...! ഒടുവില്‍ അമ്മയ്ക്കും ഫേസ്ബുക്ക് പേജ് ആയി!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് അമ്മ. സംഘടനയുടെ പ്രസിഡന്റായ ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ആരാണ് പ്രസിഡന്റ് സ്ഥാനത്ത് വരുന്നതെന്ന് അറിയാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്നലെ അമ്മയുടെ ഔദ്യോഗികമായ ഫേസ്ബുക്ക് പേജ് ലോഞ്ച് ചെയ്തിരിക്കുകയാണ്.

കമ്മാരനും മോഹന്‍ലാലും തമ്മില്‍ കൂട്ടയടി! ഇടയിലുടെ ഗോളടിച്ച് പഞ്ചവര്‍ണതത്ത! ട്രോളന്മാരെ നമിക്കണം..

mohanlal

മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു, സിദ്ദിഖ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ഫേസ്ബുക്ക് പേജ് ഔദ്യോഗികമായി പുറത്ത് വിട്ടത്. നടനവിസ്മയം മോഹന്‍ലാലായിരുന്നു പേജ് പബ്ലിഷ് ചെയ്തത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ ലൈവിലെത്തി മമ്മൂട്ടിയായിരുന്നു അനൗണ്‍സ് ചെയ്തതും.

ഏട്ടനെ തള്ളി തള്ളി പ്രണവിനുമായി! ആദിയുടെ തള്ള് കളക്ഷന്‍ പുറത്ത്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍..!

പിന്നാലെ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് നടത്തുന്ന അമ്മ മഴവില്‍ ഷോ മേയ് ആറിന് നടക്കുകയാണ്. തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നിന്നുമാണ് പരിപാടി നടക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടന്‍ ഇന്നസെന്റാണ് പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തത്. അഞ്ചു മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ നൂറില്‍പരം താരങ്ങളായിരിക്കും പങ്കെടുക്കുന്നത്. സിദ്ദിഖാണ് ഷോയുടെ ഉദ്ഘാടനകന്‍. പരിപാടിയില്‍ പങ്കെടുക്കുന്നതിന് പ്രവേശന പാസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Mohalal launched official facebook page of AMMA

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X