പൃഥ്വിരാജും മമ്മൂട്ടിയും എത്തുമോ? ദിലീപിന്റെ കാര്യം എന്താവും? കര്‍ശന നിയന്ത്രണവുമായി അമ്മ..!

മലയാള സിനിമാ പ്രേമികളെ സംബന്ധിച്ച് ഇന്നൊരു നിര്‍ണായകമായ ദിവസമാണ്. താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഇന്ന് നടക്കുകയാണ്. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതോടെ മോഹന്‍ലാല്‍ ഇന്ന് പുതിയ പ്രസിഡന്റായി സ്ഥാനമേല്‍ക്കും. ആരാധകരും അത് കാത്തിരിക്കുകയാണ്.

amma

എന്നാല്‍ ഇന്ന് അമ്മയില്‍ എടുക്കുന്ന മറ്റ് തീരുമാനങ്ങള്‍ എന്തൊക്കെയായിരിക്കും എന്നുള്ളതാണ് ആകാംഷ നിറയ്ക്കുന്നത്. അമ്മയില്‍ നിന്നും പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കുമോ? പുതിയ എക്‌സീക്യൂട്ടിവ് അംഗങ്ങള്‍ ആരൊക്കെയായിരിക്കും എന്നിങ്ങനെ ചോദ്യങ്ങള്‍ ഒരുപാടാണ്. അതേ സമയം മാധ്യമങ്ങളെ അകത്ത് പ്രവേശിക്കാന്‍ സമ്മതിക്കാതെ കര്‍ശനമായ നിയന്ത്രണമാണ് അമ്മ ഒരുക്കിയിരിക്കുന്നത്. അിതിന് പിന്നിലെ കാരണം ഒന്ന് തന്നെയാണ്...

അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി

അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി

എറണാകുളം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ശനിയാഴ്ച വൈകുന്നേരം അമ്മയുടെ എക്‌സീക്യൂട്ടിവ് യോഗവും ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ ജനറല്‍ ബോഡിയുമാണ് ചേരുന്നത്. ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടകള്‍ സംബന്ധിച്ച് ശനിയാഴ്ച ചേരുന്ന എക്‌സീക്യൂട്ടിവ് യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാവുന്നത്. യോഗം നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് അറിയാനുള്ള കാര്യങ്ങളെല്ലാം ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിടും. ജനറല്‍ ബോഡിയ്ക്ക് ശേഷം സാധാരണ നടക്കാറുള്ള വാര്‍ത്ത സമ്മേളനം ഇല്ലെന്നുമാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ പ്രസിഡന്റാവുന്നു..

മോഹന്‍ലാല്‍ പ്രസിഡന്റാവുന്നു..

അമ്മയുടെ പ്രസിഡന്റായി പതിനേഴ് വര്‍ഷം സേവനം ചെയ്തതിന് ശേഷമായിരുന്നു ഇന്നസെന്റിന്റെ രാജി വെച്ചത്. ഇന്നസെന്റിന് പകരം മോഹന്‍ലാല്‍ ആണ് ആ സ്ഥാനത്തേക്ക് എത്തുന്നത്. അടുത്തിടെ മോഹന്‍ലാല്‍ പ്രസിഡന്റാവുന്ന കാര്യം ഇന്നസെന്റ് തന്നെയായിരുന്നു പുറത്ത് വിട്ടത്. മോഹന്‍ലാലിനൊപ്പം ഇന്ന് ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ്..

തിരഞ്ഞെടുപ്പ്..

ജനറല്‍ ബോഡി കഴിയുമ്പോള്‍ വലിയ തീരുമാനങ്ങളൊക്കെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിലെ വനിതകളുടെ നേതൃത്വത്തില്‍ പുതിയൊരു കൂട്ടായ്മ ആരംഭിച്ചിരുന്നെങ്കിലും അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ യോഗം ചര്‍ച്ച ചെയ്യില്ലെന്നാണ് വിവരം. ഇതിനെതിരെ കടുത്ത അഭിപ്രായ വ്യത്യാസം വരുമെന്ന് സൂചന കണക്കിലെടുത്താണ് ഇത് ചര്‍ച്ച ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ഇത്തവണ അമ്മയുടെ നേതൃത്വ നിരയില്‍ വനിതാ പ്രാതിനിധ്യം കൂടുതല്‍ ഉണ്ടാവും. ശ്വേത മേനോന്‍, രചന നാരയണന്‍കുട്ടി, മുത്തുമണി, ഹണി റോസ്, തുടങ്ങിയവരെല്ലാം എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ദ്രന്‍സ്, ടിനി ടോം, സുധീര്‍ കരമന, എന്നിവരും എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഉണ്ടാവും. പഴയ എക്‌സിക്യൂട്ടിവില്‍ ആസിഫ് അലി തുടരും.

 ദിലീപിന്റെ കാര്യം?

ദിലീപിന്റെ കാര്യം?

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയതോടെ അമ്മയില്‍ നിന്നും ജനപ്രിയനടന്‍ ദിലീപിനെ പുറത്താക്കിയിരുന്നു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിട്ടില്ലെന്നായിരുന്നു ഇന്നസെന്റ് പറഞ്ഞിരുന്നത്. അമ്മ അംഗത്വത്തില്‍ നിന്നും ദിലീപിനെ പുറത്താക്കിയെങ്കിലും ദിലീപിന്റെ ട്രഷറര്‍ സ്ഥാനത്തേക്ക് മറ്റാര്‍ക്കും ചുമതല ഏല്‍പ്പിച്ചില്ലായിരുന്നു. എന്നാല്‍ ട്രഷറര്‍ സ്ഥാനത്തേക്ക് ജഗദീഷ് വരുമെന്ന ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇന്നത്തെ യോഗത്തില്‍ ദിലീപിന്റെ കാര്യം ചര്‍ച്ച ചെയ്യുമോ എന്ന കാര്യത്തിലും സംശയമാണ്.

താരങ്ങളുടെ അസാന്നിധ്യം

താരങ്ങളുടെ അസാന്നിധ്യം

യോഗത്തില്‍ പൃഥ്വിരാജിനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായിട്ടും റിപ്പോര്‍ട്ട് വന്നിരുന്നു. താരം വന്നില്ലെങ്കിൽ സംഘടനയിലെ ഭിന്നിപ്പുണ്ടെന്നുള്ള കാര്യം വീണ്ടും വാർത്തയാവും. ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, എന്നിവരോടും യോഗത്തിലെത്തുമെന്ന് ആവശ്യപ്പെടും. അച്ഛന്‍ മരിച്ചതിനാല്‍ മഞ്ജു വാര്യര്‍ വരാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുമോ ഇല്ലയോ എന്ന കാര്യത്തിലും നിശ്ചയമില്ല. നിലവില്‍ തെലുങ്ക് സിനിമ യാത്രയുടെ ചിത്രീകരണ തിരക്കുകളിലാണ് താരം.

മോഹൻലാൽ എത്തി

അമ്മയുടെ പ്രസിഡന്റാവാൻ മോഹൻലാൽ എത്തിയിരിക്കുകയാണ്. ഒപ്പം മമ്മൂട്ടിയടക്കം മറ്റ് പലതാരങ്ങളും എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X