Mohanlal: ട്വിറ്ററില്‍ അമ്പതു ലക്ഷം ഫോളോവേഴ്‌സുമായി ലാലേട്ടന്‍: പിന്നില്‍ ദുല്‍ഖര്‍ സല്‍മാന്‍
Recommended Video

അനശ്വര കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ താരചക്രവര്‍ത്തിമാരിലൊരാളായി മാറിയ നടനാണ് മോഹന്‍ലാല്‍. മഞ്ഞില് വിരിഞ്ഞ പൂക്കളില്‍ തുടങ്ങി ഇന്ന് ഒടിയന്‍ എന്ന സിനിമയിലെത്തി നില്‍ക്കുകയാണ് മലയാളത്തിന്റെ പ്രിയ താരത്തിന്റെ അഭിനയ ജീവിതം. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെയും സിനിമാ പ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനും, സ്ഫ്ടികത്തിലെ ആട് തോമയും, കിരീടത്തിലെ സേതുമാധവനും തുടങ്ങിയ കഥാപാത്രങ്ങളെല്ലാം തന്നെ മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്.
എത് തരം കഥാപാത്രമായാലും അത് അനായാസേന അവതരിപ്പിക്കുവാനുളള കഴിവുകൊണ്ടാണ് അദ്ദേഹത്തെ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നതിന് കാരണം. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഹിന്ദിയിലും ലാലേട്ടന്‍ അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും മലയാളികള്‍ നല്‍കുന്ന സ്വീകാര്യത വാക്കുകള്‍തീതമാണ്.

ഒടിയന്‍ എന്ന തന്റെ പുതിയ ചിത്രത്തിനായി ലാലേട്ടന്‍ ശരീര ഭാരം കുറച്ചതും പുതിയ ലുക്കിലെത്തിയതും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.തന്റെ പുതിയ ചിത്രങ്ങളുടെയെല്ലാം വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുളള താരം കൂടിയാണ് ലാലേട്ടന്‍. സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ അദ്ദേഹം സജീവമായി രംഗത്തെത്താറുണ്ട്. ലാലേട്ടന്‍ സ്ഥിരമായി തന്റെ ചിന്തകളും അഭിപ്രായങ്ങളും പങ്കുവെക്കാറുളളത് ബ്ലോഗുകള്‍ വഴിയാണ്.

അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ വരുമ്പോഴെല്ലാം തന്നെ ആരാധകര്‍ വന്‍ സ്വീകാര്യതയാണ് അതിന് നല്‍കാറുളളത്. ബ്ലോഗുകളിലെന്ന പോലെ ട്വിറ്ററിലും ലാലേട്ടന്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. മലയാള നടന്‍മാരില്‍ ട്വിറ്ററില്‍ അധികമാരും സജീവമായ വരാറിലെങ്കിലും ലാലേട്ടന്‍ മിക്ക സമയങ്ങളിലും ആരാധകരുമായി സംവദിക്കാറുണ്ട്. നിലവില്‍ ട്വിറ്ററില്‍ ലാലേട്ടനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം അമ്പത് ലക്ഷം കവിഞ്ഞിരിക്കുകയാണ്. നിലവില്‍ മലയാളത്തില്‍ എറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉളള നടനാണ് മോഹന്‍ലാല്‍. ദുല്‍ഖര്‍ സല്‍മാനാണ് അദ്ദേഹത്തിന് തൊട്ടുപിന്നിലുളളത്.


Click it and Unblock the Notifications