കുരുക്ഷേത്രയ്ക്കു ശേഷം കാസനോവ
മേജര്‍ രവിയുടെ യുദ്ധചിത്രം കാര്‍ഗിലിനു ശേഷം മോഹന്‍ലാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കാസനോവയില്‍ അഭിനയിക്കും.
ജൂലൈ മൂന്നാംവാരത്തോടെ കാര്‍ഗിലിന്റെ ഷൂട്ടിംഗ് തീരുമെന്നാണ് കരുതുന്നത്. അമ്മയുടെ മെഗാചിത്രമായ ട്വെന്റി ട്വെന്റിയുടെ ക്ലൈമാക്സ് ചിത്രീകരിച്ച ശേഷമാണ് കാസനോവയുടെ സെറ്റില്‍ ലാല്‍ എത്തുന്നത്.
ഉദയനാണ് താരത്തിനു ശേഷം റോഷന്‍ മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന കാസനോവയുടെ തിരക്കഥ ബോബി, സഞ്ജയ് ടീമിന്റേതാണ്. ഉദയനാണ് താരത്തിനു ശേഷം റോഷന്‍ സംവിധാനം ചെയ്ത നോട്ട് ബുക്കും ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. മോഷന്‍ പിക്ചേഴ്സാണ് കാസനോവ നിര്‍മ്മിക്കുന്നത്.
മലയാളത്തില്‍ ഇന്നേവരെ പറഞ്ഞിട്ടുളളതില്‍ വെച്ച് ഏറ്റവും അപൂര്‍വമായ കഥയുമായാണത്രേ കാസനോവ തീയേറ്ററുകളിലെത്തുന്നത്. ഏഴുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കുരുക്ഷേത്രയ്ക്കു ശേഷം വീണ്ടുമൊരു വമ്പന്‍ പ്രോജക്ടാണ് ലാലിനെ കാത്തിരിക്കുന്നത്. മലേഷ്യ, തായ്‍ലന്റ്, ഗോവ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍. ഒട്ടേറെ നായികമാരും കാസനോവയ്ക്കുണ്ട്.
വയലാര്‍ ശരത്, അലക്സ് പോള്‍ ടീമിന്റേതാണ് കാസനോവയിലെ ഗാനങ്ങള്‍. കാമറ ആര്‍ ദിവാകരന്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications