മോഹന്‍ ലാല്‍ കര്‍ഷകനാകുന്നു
മമ്മൂട്ടിയും ശ്രീനിവാസനും ജൈവകര്‍ഷകരായതിനു പിന്നാലെ മോഹന്‍ലാലും കര്‍ഷകനാകുന്നു. ലാല്‍ യഥാര്‍ഥ ജീവിതത്തിലല്ല കര്‍ഷകനാകുന്നതെന്നു മാത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം എന്ന ചിത്രത്തിലാണ് മോഹന്‍ ലാല്‍ വീണ്ടും കര്‍ഷകവേഷമണിയുന്നത്. ഇതിനു മുന്‍പ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലാണ് ലാല്‍ കര്‍ഷക വേഷം കെട്ടിയത്.
നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജ്കുട്ടി. അനാഥനായ ജോര്‍ജുകുട്ടി അറിയപ്പെടുന്ന കര്‍ഷകനാണ്. ഈ ജോര്‍ജുകുട്ടിയാണ് ലാല്‍ ദൃശ്യത്തില്‍ അവതരിപ്പിക്കുന്നത്. മീനയാണ് ലാലിന്റെ നായിക. റാണി എന്നാണ് ജോര്‍ജുകുട്ടിയുടെ ഭാര്യയുടെ പേര്. റാണി പത്താംക്ലാസ് വരെ പഠിച്ചിട്ടുണ്ട്. രണ്ടു മക്കളുണ്ട് ഇവര്‍ക്ക്. ഒരാള്‍ പ്ലസ് ടുവും ഒരാള്‍ ഏഴാംക്ലാസിലും. ഇവരുടെ സുഖദുഖങ്ങളാണ് ദൃശ്യത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

പൃഥ്വിരാജ് നായകനായ മെമ്മറീസിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. പതിവിനു വിപരീതമായി ജിത്തു സിനിമയ്ക്ക് മലയാളം പേരാണിട്ടിരിക്കുന്നത്. ഡിറ്റക്ടീവ്, മമ്മി ആന്‍ഡ് മി, മൈ ബോസ്, മെമ്മറീസ് എന്നീ ചിത്രങ്ങളെല്ലാം ഇംഗ്ലീഷ് പേരായപ്പോള്‍ ജിത്തു സിനിമയ്ക്ക് ഇംഗ്ലീഷ് പേരുമാത്രമേ ഉപയോഗിക്കൂ എന്ന് പലരും കളിയാക്കിയിരുന്നു. അതുകൊണ്ടാണ് ഇക്കുറി മലയാളം പേരിട്ടിരിക്കുന്നത്.
ലാലിന്റെ ക്രിസ്മസ് റിലീസ് ചിത്രമാണിത്. മുന്‍പ് കര്‍ഷകനായി അഭിനയിച്ച ഇവിടം സ്വര്‍ഗമാണ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കാര്‍ഷികരംഗത്ത് ഭൂമാഫിയ പിടിമുറുക്കുന്നതായിരുന്നു വിഷയം. ഇതില്‍ കര്‍ഷകന്റെ കുടുംബജീവിതത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ലാലിനെ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പാണിതില്‍ കാണാന്‍കഴിയുക.


Click it and Unblock the Notifications











