»   » ലാലേട്ടന് ഹീറോ തന്നെയാവണം എന്ന് വാശിയില്ല!

ലാലേട്ടന് ഹീറോ തന്നെയാവണം എന്ന് വാശിയില്ല!

Posted By:
Subscribe to Filmibeat Malayalam

നമ്മുടെ മോഹന്‍ ലാലിന് എല്ലാ ചിത്രങ്ങളിലും ഹീറോ വേഷങ്ങള്‍ തന്നെ വേണമെന്ന് നിര്‍ബദ്ധമില്ലകേട്ടോ. തന്റെ പ്രായത്തിനനുസരിച്ച ഏത് വേഷം കിട്ടിയാലും ചെയ്യാല്‍ തയ്യാറാണെന്ന് ലാലേട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവസാനം വരെ സിനിമയില്‍ ഉണ്ടാകണമെന്ന ഒറ്റ ആഗ്രഹം മാത്രമെ മോഹന്‍ ലാലെന്ന മലയാളത്തിന്റെ മഹാനടനുള്ളൂ. സിനിമാ മാഗസിനായ നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എന്തൊക്കെയായിരുന്നു ലാലേട്ടനെകുറിച്ച് അസൂയക്കാര്‍ പറഞ്ഞ് പരത്തിയ കെട്ടുകഥകള്‍. 'പ്രായം പത്തറുപതായി, എന്നിട്ടും കൗമാരക്കാരികളായ നടിമാര്‍ക്കൊപ്പം മരംചുറ്റിപ്രേമം അഭിനയിച്ചു നടക്കുകയാ'. തൊണ്ണൂറുകളില്‍ മോഹന്‍ലാലിനൊപ്പമഭിനയിച്ച നടികളുടെ മക്കള്‍ക്കൊപ്പം പോലും അദ്ദേഹം അഭിനയിച്ചതില്‍ അസൂയപ്പെട്ടവരുണ്ടായിരുന്നു. റണ്‍ബേബി റണ്‍ എന്ന ചിത്രത്തില്‍ അമലാ പോളാണ് ലാലിന്റെ നായികയെന്നറിഞ്ഞപ്പോഴാണ് ഇത്തരം പ്രചരണങ്ങള്‍ കൂടിയത്. ചിത്രം ഹിറ്റായതോടെ കുശുമ്പ് പറഞ്ഞ് നടന്നവരുടെ നാക്ക് ഒന്നൊതുങ്ങി.

Mohan Lal

കേരളത്തിലെ മദ്യപാനികളുടെ എണ്ണം കൂടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും ലാല്‍ നാനയില്‍ പ്രതികരിക്കുന്നു. കേരളത്തില്‍ മദ്യാപാനികളുടെ എണ്ണം കൂടുന്നു എന്നത് വാസ്തവം തന്നെ. എന്നാല്‍ കേരള ജനസംഖ്യയുടെ 30 ശതമാനം പേര്‍ ബീഹാര്‍, ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വൈകുന്നേരങ്ങളായാല്‍ ഇവിടത്തെ മദ്യാശാലകള്‍ക്കു മുന്നില്‍ അച്ചടക്കത്തോടെ നില്‍ക്കുന്ന നീണ്ട ക്യൂ കാണാം. കുടിക്കാന്‍ വേണ്ടിയാണല്ലോ ഇത്രയും അച്ചടക്കം എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നും. മോഹന്‍ ലാല്‍ പറയുന്നു.

English summary
I am ready to act any of role in film not only hero said Mohan Lal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam