»   » വീണ്ടുമൊരു സത്യന്‍ അന്തിക്കാട്-ലാല്‍ ചിത്രം

വീണ്ടുമൊരു സത്യന്‍ അന്തിക്കാട്-ലാല്‍ ചിത്രം

Posted By:
Subscribe to Filmibeat Malayalam
 Mohan Lal- Sathyan Anthikad
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് എന്നു കേള്‍ക്കുമ്പോള്‍ നല്ലൊരു കുടുംബചിത്രം എന്നാണ് മലയാളിയുടെ മനസ്സിലേക്കെത്തുക.(അടുത്തകാലത്ത് അങ്ങനെയല്ലെങ്കിലും). ഇതാ ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു കുടുംബചിത്രം പിറക്കാന്‍ പോകുന്നു.

സത്യന്‍ അന്തിക്കാട് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. നായികയെ തീരുമാനമായില്ലെങ്കിലും മഞ്ജുവാര്യര്‍ അഭിനയ രംഗത്തേക്കു കടന്നുവരികയാണെങ്കില്‍ ചിലപ്പോള്‍ അവര്‍ തന്നെയായിരിക്കും നായിക.

ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രം തുടങ്ങാനിരിക്കുകയാണ് അന്തിക്കാട്. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെതാണ് തിരക്കഥ. അമലാ പോള്‍ ആണു നായിക.

പുതിയതീരങ്ങള്‍ ആയിരുന്നു സത്യന്റെതായി വന്ന ഒടുവിലത്തെ ചിത്രം. നിവിന്‍ പോളിയും നമിതപ്രമോദും പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം വന്‍ പരാജയമായിരുന്നു. ബെന്നി പി. നായരമ്പലം ആദ്യമായി സത്യനു വേണ്ടി തിരകഥയെഴുതിയ ചിത്രമായിരുന്നു ഇത്.

ലാലും സത്യനും ചേരുന്ന ചിത്രത്തില്‍ മലയാളികള്‍ക്ക് പ്രതീക്ഷയുണ്ട്. മികച്ചൊരു കുടുംബചിത്രമൊരുക്കാന്‍ തന്നെയാണ് സത്യന്‍ ശ്രമിക്കുന്നത്. ലാലുമായി അവസാനമായി ചേര്‍ന്ന സ്‌നേഹവീടും കാര്യമായ വിജയം നേടിയിരുന്നില്ല. ഷീലയും മോഹന്‍ലാലുമായിരുന്നു പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നത്. സത്യന്‍ സിനിമയിലെ സ്ഥിരം താരങ്ങളായ കെ.പിഎസി ലളിത, മാമുക്കോയ എന്നിവരും പുതിയ ചിത്രത്തിലുണ്ടാകും.

ലാലും അന്തിക്കാടും ചേര്‍ന്ന സൂപ്പര്‍ഹിറ്റുകള്‍

English summary
Again Mohan Lal- Sathyan Anthikad team making a new movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam