വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ് തിരക്കഥയ്ക്ക് പ്രചോദനമായി! തുറന്ന് പറഞ്ഞ് സംവിധായകന്‍ മോഹന്‍രാജ

By Midhun Raj

അര്‍ജുന്‍ റെഡ്ഡിയിലൂടെ തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് വിജയ് ദേവരകൊണ്ട. തുടര്‍ച്ചയായുളള വിജയ ചിത്രങ്ങളിലൂടെയാണ് താരം ടോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. അടുത്തിടെ ഫോര്‍ബ്‌സ് മാസികയുടെ 30 വയസിന് താഴെയുളള സെലിബ്രിറ്റി ലിസ്റ്റില്‍ നടന്‍ ഇടംപിടിച്ചിരുന്നു.

തുടര്‍ന്ന് ഇതുസംബന്ധിച്ചുളള വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. അതേസമയം വിജയ് ദേവരകൊണ്ടയുടെ ട്വീറ്റില്‍ നിന്നും മനോഹരമായൊരു തിരക്കഥ ലഭിച്ചതായി തമിഴ് സംവിധായകന്‍ മോഹന്‍രാജ പറഞ്ഞിരുന്നു. കോപ്പി റൈറ്റ് അവകാശം ഉന്നയിച്ച് താരം പ്രശ്‌നമുണ്ടാക്കില്ലെന്നാണ് കരുതുന്നതെന്നും സംവിധായകന്‍ അറിയിച്ചു.

vijay devarakonda-mohanraja

സിനിമയിലെത്തുന്നതിനു മുന്‍പുളള തന്റെ ജീവിതത്തെക്കുറിച്ചായിരുന്നു നേരത്തെ അര്‍ജുന്‍ റെഡ്ഡി താരം ട്വീറ്റ് ചെയ്തിരുന്നത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. "എനിക്ക് 25 വയസുളളപ്പോള്‍ ആന്ധ്രാ ബാങ്കിലെ എക്കൗണ്ട് 500 രൂപ മിനിമം ബാലന്‍സ് സൂക്ഷിക്കാനാകാത്തതുകൊണ്ട് ലോക്ക് ചെയ്യപ്പെട്ടു. 30 വയസിനു മുന്‍പ് തന്നെ സെറ്റില്‍ഡ് ആകണമെന്നാണ് അച്ഛന്‍ പറഞ്ഞത്. മാതാപിതാക്കള്‍ ആരോഗ്യത്തോടെയും നമ്മള്‍ യുവത്വത്തോടെയും ഇരിക്കുമ്പോള്‍ വിജയം ആസ്വദിക്കാനാണത്.

നാലുവര്‍ഷം കഴിഞ്ഞു,ഇപ്പോഴിതാ ഞാന്‍ ഫോബ്‌സിന്റെ 30ന് താഴെയുളള 100 സെലിബ്രിറ്റികളുടെ പട്ടികയില്‍. ഇങ്ങനെയായിരുന്നു വിജയ് ദേവരകാെണ്ട ട്വിറ്ററില്‍ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X