ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ സിദ്ധിഖ് ചിത്രത്തില്‍, ടൈറ്റില്‍ പോസ്റ്ററും പുറത്ത് വിട്ടു!

Recommended Video

മോഹന്‍ലാല്‍ സിദ്ധിഖ് ചിത്രത്തില്‍ - ടൈറ്റില്‍ പോസ്റ്റർ ഇറങ്ങി

പുലിമുരുകന് ശേഷം സിനിമകളുടെ എണ്ണം ഗണ്യമായി കുറച്ചതോടെ ഒരോ പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനവും ഏറെ ആകാംഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. സൂര്യയ്‌ക്കൊപ്പമുള്ള തമിഴ് ചിത്രം, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉടനെ മറ്റ് ചിത്രങ്ങളൊന്നും മോഹന്‍ലാലിന്റേതായി പ്രഖ്യാപിച്ചിരുന്നില്ല. പല സംവിധായകര്‍ക്കൊപ്പവും മോഹന്‍ലാലിന്റെ പേര് കേട്ടിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോഴിതാ സിദ്ധിഖിനൊപ്പം തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

bigbrthr


സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ വിയറ്റ്‌നാം കോളനി, സിദ്ധിഖിനൊപ്പം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുകയാണ്. ബിഗ് ബ്രദര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയും ഹിറ്റുകളൊരുക്കിയ സിദ്ധിഖ് മോഹന്‍ലാലിനൊപ്പം ചേരുമ്പോള്‍ ആരാധക പ്രതീക്ഷകളും വാനോളമാണ്.

ലോഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രമായിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. വൈശാഖ് രാജന്റെ വൈശാഖ സിനിമയും സിദ്ധിഖിന്റെ എസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളേക്കുറിച്ചോ അണിയറ പ്രവര്‍ത്തകരേക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അതിഥി വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയാണ് മോഹന്‍ലാലിന്റേതായി തിയറ്ററിലെത്തുന്ന പുതിയ ചിത്രം. വ്യാഴാഴ്ച ചിത്രം തിയറ്ററിലെത്തും. രഞ്ജിത് രചനയും സംവിധാനവും നിര്‍വഹിച്ച ഡ്രാമ നവംബര്‍ ഒന്നിന് തിയറ്ററിലെത്തും. മൂന്ന് ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്ന ഒടിയന്‍ ക്രിസ്തുമസ് റിലീസാണ്. കെവി ആനന്ദ്-സൂര്യ ചിത്രത്തിന്റേയും ലൂസിഫറിന്റേയും ചിത്രീകരണം പുരോഗമിക്കുകയാണ്. ഇരു ചിത്രങ്ങളിലും മോഹന്‍ലാല്‍ രാഷ്ട്രീയക്കാരനായിട്ടാണ് എത്തുന്നത്. സൂര്യ ചിത്രത്തില്‍ പ്രധാന മന്ത്രിയുടെ വേഷമാണ് മോഹന്‍ലാലിന്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X