മോഹന്‍ലാലിന്റെ മാസ് ഡയലോഗുമായി മരക്കാറിന്റെ ടൈറ്റില്‍ ടീസര്‍, കോരിത്തരിപ്പിക്കും ഇത്, കണ്ടുനോക്കൂ!

വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലൂടെയും തന്റെ മനസ്സിലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രിയദര്‍ശന്‍. ശനിയാഴ്ച വൈകിട്ടത്തെ അദ്ദേഹത്തിന്റെ പ്രഖ്യാപനം സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലായിരുന്നു. നേരത്തെ തന്നെ ഇതേക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ തന്നെ അത് സ്ഥിരീകരിച്ചതോടെ ആരാധകര്‍ ശരിക്കും സന്തോഷിക്കുകയായിരുന്നു. എന്താണ് ആ കാര്യമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്.

സന്തോഷ് ടി കുരുവിള,ഡോക്ടര്‍ സി ജെ റോയ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ആന്റണി പെരുമ്പാവൂരാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. നൂറു കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. നിരവധി പേരാണ് ചിത്രത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. അതിനിടയിലാണ് മറ്റൊരു സര്‍പ്രൈസ് കൂടി ഇവര്‍ പുറത്തുവിട്ടത്. അതേക്കുറിച്ച് കൂടുതലറിയാനും എന്താണെന്ന് മനസ്സിലാക്കാനും തുടര്‍ന്നുവായിക്കൂ.

പ്രഖ്യാപനത്തിനൊപ്പം മറ്റൊരു സര്‍പ്രൈസ്

പ്രഖ്യാപനത്തിനൊപ്പം മറ്റൊരു സര്‍പ്രൈസ്

പ്രഖ്യാപനം പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് സിനിമയുടെ ടീസറും പുറത്തുവിട്ടത്. അണിയറപ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേരാണ് ടീസര്‍ പങ്കുവെച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് സംഭവം വൈറലായി മാറിയത്. ഇതുംകൂടി കാണുന്നതോടെ സിനിമാപ്രേമികള്‍ ശരിക്കും ത്രില്ലടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

പേരിനെ അന്വര്‍ത്ഥമാക്കുന്നു

പേരിനെ അന്വര്‍ത്ഥമാക്കുന്നു

മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലിന്റെ മാസ് ഡയലോഗ് തന്നെയാണ് ഇതിലെ പ്രധാന പ്രത്യേകത. ഡയലോഗിലായാലും ആക്ഷനിലായാലും താരം പൊളിക്കുമെന്നതിന് ഇതില്‍ കൂടുതല്‍ ഉറപ്പ് ആവശ്യമില്ലല്ലോ.

സാമൂതിരിയോട് പറയുന്ന ഡയലോഗ്

സാമൂതിരിയോട് പറയുന്ന ഡയലോഗ്

ചിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. സാമൂതിരിയോട് കുഞ്ഞാലി മരക്കാര്‍ പറയുന്ന നെടുനീളന്‍ സംഭാഷണം കേട്ട് തന്നെ അറിയണം. എഴുതി വിരിക്കുന്നതിനേക്കാള്‍ നല്ലത് സംഭവം കേട്ട് തന്നെ അറിയുന്നതാണ്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയുമായാണ് മോഹന്‍ലാലും പ്രിയദര്‍ശനും എത്തുന്നത്.

ടീസര്‍ കാണൂ

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ടൈറ്റില്‍ ടീസര്‍ കാണൂ

മമ്മൂട്ടിയുടെ മരക്കാറെക്കുറിച്ച് ചോദിച്ചപ്പോള്‍

മമ്മൂട്ടിയുടെ മരക്കാറെക്കുറിച്ച് ചോദിച്ചപ്പോള്‍

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ സിനിമയുമായി മുന്നോട്ട് നീങ്ങുന്നതിന് മുന്‍പ് സന്തോഷ് ശിവനെ വിളിച്ചിരുന്നു. വേറൊരു ചിത്രവും കമ്മിറ്റ് ചെയ്തിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ മാത്രമമല്ലല്ലോ, മറ്റ് കഥകളും സിനിമയാക്കാമല്ലോയെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഇതുവരെ വന്നിട്ടില്ല

ഇതുവരെ വന്നിട്ടില്ല

കുഞ്ഞാലി മരക്കാരുടെ കഥ മുന്‍പ് സിനിമയായിട്ടുണ്ടെങ്കിലും കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ ഇതിന് മുന്‍പെവിടെയും വന്നിട്ടില്ലെന്നാണ് മനസ്സിലാക്കിയത്. ആശീര്‍വാദ് സിനിമാസിന്റെ 25ാമത്തെ ചിത്രമാണിത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 95ാമത്തെ സിനിമയും. സംവിധായകന്‍ ഐവി ശശിയുടെ മകനായ അനി ഈ സിനിമയുടെ സഹതിരക്കഥാകൃത്തായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X